റാശിദിയ, ജാഫിലിയ മെട്രോ സ്റ്റേഷനുകളുടെ പേരിൽ മാറ്റം
text_fieldsദുബൈ: അൽ റാശിദിയ, അൽ ജാഫിലിയ മെട്രോ സ്റ്റേഷനുകൾ യഥാക്രമം സെൻറർ പോയൻറ്, മാക്സ് ഫാഷൻ എന്ന് പുനർനാമകരണം ചെയ്യുമെന്ന് റോഡ്-ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
രണ്ട് മെട്രോ സ്റ്റേഷനുകൾക്ക് പേരിടാനുള്ള അവകാശം ലാൻഡ്മാർക്ക് ഗ്രൂപ്പിന് അനുവദിച്ച കരാറിെൻറ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആർ.ടി.എ ഡയറക്ടർ ഇബ്രാഹീം അൽ ഹദ്ദാദ് പറഞ്ഞു.
മെട്രോ റെഡ് ലൈനിെൻറ തുടക്കമെന്ന നിലയിൽ അൽ റാശിദിയ സ്റ്റേഷനും ബിസിനസ് കേന്ദ്രം എന്നനിലയിൽ അൽ ജാഫിലിയക്കും വലിയ പ്രാധാന്യമുണ്ട്. അതിനാൽ പേര് സ്വീകരിക്കുന്ന ബ്രാൻഡുകൾക്ക് മികച്ച അവസരമാണ് കൈവന്നിരിക്കുന്നത് -അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് നാലുമുതൽ ഒക്ടോബർ 10 വരെയുള്ള കാലയളവിൽ രണ്ട് സ്റ്റേഷനുകളുടെ പേരും ഔട്ട്‌ഡോർ ചിഹ്നങ്ങളിലും പൊതുഗതാഗത ശൃംഖലയുടെ സ്മാർട്ട്, ഇലക്ട്രോണിക് സംവിധാനങ്ങളിലും മെട്രോയിലെ ഓഡിയോയിൽ ഉൾപ്പെടെ മാറുന്നതാണ്. ഈ കാലയളവിൽ യാത്രക്കാർക്ക് എന്തെങ്കിലും സംശയങ്ങളോ മറ്റോ ഉണ്ടെങ്കിൽ ആർ.ടി.എയുമായി ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.