അനുമതിയായി; ചാർട്ടേഡ് വിമാനങ്ങൾ വീണ്ടും പറക്കും
text_fieldsദുബൈ: ചാർേട്ടഡ് വിമാനങ്ങൾക്ക് കേന്ദ്രവ്യോമയാന മന്ത്രാലയം വീണ്ടും അനുമതി നൽകി തുടങ്ങി. ഇതോടെ മുടങ്ങി കിടന്ന പല ചാർേട്ടഡ് വിമാനങ്ങളും അടുത്ത ദിവസം മുതൽ പറന്ന് തുടങ്ങും. വെള്ളിയാഴ്ച മുതലാണ് വിമാനങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്.
കേന്ദ്രം അനുമതി നിഷേധിച്ചതിനെ തുടർന്ന് ഇൗ ആഴ്ച പുറപ്പെടേണ്ട നിരവധി ചാർേട്ടഡ് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇതേ തുടർന്ന് പലരുടെയും യാത്ര മാറ്റി വെക്കേണ്ടി വന്നിരുന്നു. പുറപ്പെടുന്നതിെൻറ തലേദിവസമാണ് കെ.എം.സി.സിയുടെ അബൂദബി വിമാനത്തിന് അനുമതി നിഷേധിച്ചത്. എല്ലാ തയാറെടുപ്പുകളും നടത്തിയ ശേഷമാണ് അനുമതി ലഭിക്കാതിരുന്നത്. എന്താണ് കാരമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നില്ല.
എന്നാൽ, വീണ്ടും അപേക്ഷ നൽകാൻ കഴിഞ്ഞ ദിവസം ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് അപേക്ഷ നൽകിയ വിമാനങ്ങൾക്കാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുടങ്ങിയ കെ.എം.സി.സി വിമാനത്തിനും അനുമതി ലഭിച്ചിട്ടുണ്ടെന്നും പത്തിന് ശേഷം പുറപ്പെടുമെന്നും അബൂദബി കെ.എം.സി.സി പ്രസിഡൻറ് ഷുക്കൂറലി കല്ലുങ്ങൽ പറഞ്ഞു.
വന്ദേഭാരത് മിഷൻ വഴിയുള്ള വിമാനങ്ങളുടെ ടിക്കറ്റ് തീർന്നതിന് പിന്നാലെ ചാർേട്ടഡ് വിമാനങ്ങളും നിലച്ചതോടെ പ്രവാസികൾ ആശങ്കയിലായിരുന്നു. വീണ്ടും പൂർണമായ വിമാന വിലക്ക് വന്ന പ്രതീതിയിലായിരുന്നു യു.എ.ഇയിലെ പ്രവാസികൾ.
ചാർേട്ടഡ് വിമാനങ്ങളിൽ യാത്ര ചെയ്യാൻ പണം അടച്ചവരും പ്രതിസന്ധിയിലായി. അനുമതി ലഭിക്കാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ അബൂദബിയിൽ നിന്ന് വിമാനങ്ങളൊന്നും പുറപ്പെട്ടിരുന്നില്ല. എന്നാൽ, നേരത്തെ അനുമതി ലഭിച്ച വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.