ചാർട്ടേഡ് വിമാന, കപ്പൽ സർവിസ്: അനുമതി ലഭിച്ചാൽ തുടങ്ങുമെന്ന് മന്ത്രി
text_fieldsദുബൈ: കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ യു.എ.ഇ-കേരള സെക്ടറിൽ ചാർട്ടേഡ് വിമാന, കപ്പൽ സർവിസ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ തയാറാണെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രതിനിധി സംഘവുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ആവശ്യം ഉന്നയിച്ച് കൗൺസിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു.
ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാൻ തന്നെയും മാരിടൈം ബോർഡിനെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ പ്രവർത്തനം പൂർത്തിയായാൽ കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര യാത്ര, ചരക്ക് കപ്പൽ സർവിസ് ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
കൗൺസിൽ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി മന്ത്രിക്ക് നിവേദനം കൈമാറി. വൈസ് പ്രസിഡന്റ് ബേബി കിഴക്കേഭാഗം, സെക്രട്ടറി പി.ഐ. അജയൻ, ആർ. ജയന്ത്കുമാർ, കെ. സെയ്ത് ഹാരിസ്, വി.കെ. വിജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.