വീഴരുത് ‘ചാർേട്ടഡ് തട്ടിപ്പിൽ’
text_fieldsദുബൈ: വന്ദേഭാരത് മിഷെൻറ നാലാം ഘട്ടത്തിൽ കേരളത്തിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറച്ചതോടെ പ്രവാസികൾ കൂടുതലും ചാർേട്ടഡ് വിമാനത്തിെൻറ പിറകിലാണ്. എന്നാൽ, ഇത് മുതലെടുത്ത് തട്ടിപ്പിനിറങ്ങിയിരിക്കുകയാണ് ഒരു സംഘം ആളുകൾ. വിമാനം തയാറാണെന്നും പണം അടച്ചാൽ ടിക്കറ്റ് നൽകാമെന്നും ഫോണിൽ വിളിച്ചറിയിച്ചാണ് തട്ടിപ്പ്. അംഗീകൃത സംഘടനകളുടെ പേരിലാണ് വിളി വരുന്നതെങ്കിലും സംഘടന നേതാക്കളോ പ്രവർത്തകരോ പോലും അറിയാതെയാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരക്കാർക്കെതിരെ മുന്നറിയിപ്പുമായി സംഘടന നേതാക്കൾ തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
1700 ദിർഹം വരെയാണ് ഇവർ ഒരുടിക്കറ്റിന് തുക പറയുന്നത്. ഉടൻ പണം അടക്കണമെന്നും അല്ലാത്തപക്ഷം സീറ്റ് ഫുൾ ആകുമെന്നുമുള്ള മുന്നറിയിപ്പ് കിട്ടുന്നതോടെ പലരും അങ്കലാപ്പിലാകും. അവർ നൽകുന്ന അക്കൗണ്ടിേലക്ക് പണം അയക്കണമെന്നാണ് ആവശ്യം. എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന ആഗ്രഹത്തോടെ ഇരിക്കുന്നവരാണ് ഇവരുടെ തട്ടിപ്പിന് ഇരയാകുന്നത്.അംഗീകൃത സംഘടനകളോ സ്ഥാപനങ്ങളോ ചാർട്ട് ചെയ്യുന്ന വിമാനങ്ങളല്ലെങ്കിൽ പണം അടക്കരുത്. കൃത്യമായ അന്വേഷണങ്ങൾക്ക് ശേഷമേ പണം നൽകാവൂ. അംഗീകൃത സംഘടനകളോ സ്ഥാപനങ്ങളോ ആണെങ്കിൽ പോലും കൂടുതൽ തുക ആവശ്യപ്പെട്ടാൽ നൽകരുത്. നിലവിൽ 900 മുതൽ 1250 ദിർഹം വരെയാണ് ഇൗടാക്കുന്നത്. ഇതിൽ കൂടുതൽ തുക ആവശ്യപ്പെട്ടാൽ കൃത്യമായ അന്വേഷണം നടത്തിയ ശേഷമെ നൽകാവൂ.
വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാവരുത് –കെ.എം.സി.സി
ദുബൈ: കെ.എം.സി.സി ചാര്‍ട്ടേഡ് വിമാനവുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ട് കൊണ്ട് പല കോളുകളും വരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതിൽ വഞ്ചിതരാവരുതെന്നും ദുബൈ കെ.എം.സി.സി അറിയിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ദുബൈ കെ.എം.സി.സിയുടെ ചാര്‍ട്ടേഡ് വിമാനങ്ങളുടെ നടപടിക്രമങ്ങള്‍ ത്വരിത ഗതിയില്‍ പുരോഗമിച്ചു വരികയാണ്. വിവിധ അധികാര കേന്ദ്രങ്ങളില്‍ നിന്നും പൂര്‍ണാനുമതി ലഭിക്കുന്ന മുറക്ക് ദുബൈ കെ.എം.സി.സിയില്‍ രജിസ്റ്റര്‍ ചെയ്ത ആളുകളെ നാട്ടിലെത്തിക്കാന്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തും. എന്നാല്‍, ഇതു വരെ ടിക്കറ്റുമായി ബന്ധപ്പെട്ട് ഒരു ചുമതലയും ആര്‍ക്കും നല്‍കിയിട്ടില്ല.
സംഘടനയുടെ പേരില്‍ ഫോണ്‍ കോളുകളോ മറ്റ് സന്ദേശങ്ങളോ നല്‍കുന്നത് കുറ്റകരമാണെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംസ്ഥാന ആക്ടിങ് പ്രസിഡൻറ് മുസ്തഫ വേങ്ങരയും ജനറൽ സെക്രട്ടറി മുസ്തഫ തിരൂരും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.