ചാവക്കാട് അസോസിയേഷൻ എജു എക്സലൻസ് അവാർഡ്
text_fieldsചാവക്കാട് അസോസിയേഷൻ ആഭിമുഖ്യത്തില്‍ നടന്ന
എജു എക്സലൻസ് അവാർഡ് വിതരണം
ദുബൈ: ചാവക്കാട് അസോസിയേഷൻ ദുബൈ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ യു.എ.ഇയിലുള്ള പ്രവാസി വിദ്യാർഥികൾക്കാണ് വിദ്യാഭ്യാസ പുരസ്കാരം സംഘടിപ്പിച്ചത്.
എജു എക്സലൻസ് അവാർഡ്-2024 എന്ന പേരിൽ നടത്തിയ പരിപാടിയിൽ ചാവക്കാട് അസോസിയേഷൻ പ്രസിഡന്റ് എം.വി. അബ്ദുൽ കാദർ അധ്യക്ഷതവഹിച്ചു. യുവ മോട്ടിവേറ്റർ നസീഫത് തസ്നിം അസ്ലം മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് അസോസിയേഷൻ ഭാരവാഹികൾ ഉയർന്ന മാർക്ക് നേടി വിജയിച്ച കുട്ടികൾക്കുള്ള ഉപഹാരവും സര്‍ട്ടിഫിക്കറ്റും നൽകി.
പരിപാടിയോടനുബന്ധിച്ച് സംഗീത വിരുന്നും അരങ്ങേറി. അബൂദബി, ഷാർജ, അജ്മാൻ എന്നീ സ്ഥലങ്ങളിൽനിന്നായി നൂറിലേറെ പേര് പങ്കെടുത്തു. മുന്‍ പ്രസിഡന്റ് ലിയാഖത്തലി ആശംസ പ്രസംഗം നടത്തി. ഹാതിം ഫാറൂഖിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങില്‍ സെക്രട്ടറി ഷനിൽ സ്വാഗതം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.