കുറച്ചത് വിമാന നിരക്ക് മാത്രം, മറ്റ് ചിലവുകളിൽ മാറ്റമില്ല
text_fieldsഷാർജ: മൃതദേഹം തൂക്കി നോക്കുന്ന പരിപാടി എയർ ഇന്ത്യ നിറുത്തലാക്കി, നിരക്ക് ഏകികരിച് ചു എന്നൊക്കെ പറഞ്ഞ് ആഹ്ലാദിക്കാൻ സമയമായിട്ടില്ല.
12 വയസ്സിന് താഴെയുള്ളവരുടെ മൃത ദേഹം കൊണ്ട് പോകുവാൻ 750 ദിർഹവും അതിന് മുകളിൽ പ്രായമുള്ളവരുടേതിന്1500 ദിർഹവുമാക്കി ഏകീകരിച്ചു എന്നതിന് പുറമെ മറ്റ് ചിലവുകളുമുണ്ട് എന്ന കാര്യം പലർക്കും അറിയില്ലയെന്നാണ് പല പ്രതികരണങ്ങളിൽ നിന്നും സമൂഹ മാധ്യമങ്ങളിലെ കുറിപ്പുകളിൽ നിന്നും മനസിലാകുന്നത്. പുതിയ സംഖ്യ നിശ്ചയിക്കൽ പ്രകാരം 1500ന് പുറമെ 700 ദിർഹം എയർപോർട്ട് ചാർജും മൃതദേഹം കൊണ്ട് പോകുവാൻ വരുന്നുണ്ട്.
ആതായത് കാർഗോ ചിലവ് മാത്രം 2200 ദിർഹം വരും. ഇതിൽ യാതൊരുവിധ ഇളവുമില്ല. മുമ്പ് കോഴിക്കോട് വിമാനതാവളത്തിലേക്ക് മൃതദേഹം കൊണ്ട് പോകുവാൻ കിലോക്ക് 8.50 ദിർഹവും കൊച്ചി, തിരുവനന്തപുരം വിമാനതാവളത്തിലേക്ക് 14.95 ദിർഹവുമാണ് ഇൗടാക്കിയിരുന്നത്.
പെട്ടിയുൾപ്പെടെ100 കിലോ ഭാരമുള്ള ഒരാളുടെ മൃതദേഹം കോഴിക്കോട് എയർപോർട്ടിലേക്ക് കൊണ്ട് പോകാൻ തൂക്കുന്ന കാലത്ത് വന്നിരുന്നത് 850 ദിർഹമായിരുന്നുവെങ്കിൽ ഇന്നത് 1500 ദിർഹമാണെന്ന് സാരം. 200 കിലോയോ, അതിന് മുകളിലോ ഭാരമുള്ള ഒരാളുടെ മൃതദേഹത്തിന് മാത്രമാണ് പുതിയ സംഖ്യ നിശ്ചയിക്കൽ പ്രകാരം ലാഭം കിട്ടുക. ഇതിന് പുറമെ, ഡെത്ത് സർടിഫിക്കറ്റ് 110 ദിർഹം, എംബാമിംഗ് 1072.50 ദിർഹം, ശവപ്പെട്ടി 1840 ദിർഹം, ആംബുലൻസ് 220 ദിർഹവും നൽകണം.
മൃതദേഹത്തെ അനുഗമിക്കുന്ന ആളുടെ ടിക്കറ്റ് നിരക്ക് എന്നിവ കൂടി നൽകണം. ഒരാൾ മൃതദേഹത്തെ അനുഗമിക്കണം എന്നത് ചെലവ് കൂട്ടുന്ന നിബന്ധനയുമാണ്. തിരക്കേറിയ സീസണിൽ അവസാന നിമിഷം ടിക്കറ്റെടുക്കുമ്പോൾ തോന്നിയ നിരക്കാണ് എയർ ഇന്ത്യ ഈടാക്കുക. മൃതദേഹത്തിനൊപ്പം പോകേണ്ട ആളെന്ന പരിഗണനയൊന്നും ലഭിക്കില്ല. അതായത് നിരക്ക് ഏകീകരിച്ചെന്ന് പറയുമ്പോഴും ഗൾഫിൽ മരിക്കുന്ന ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ചുരുങ്ങിയത് 6000 ദിർഹം വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.