Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകബളിപ്പിച്ച്...

കബളിപ്പിച്ച് വീട്ടുജോലിക്കാരി; സ്​പോണ്‍സറെ അനുകൂലിച്ച് കോടതിവിധി

text_fields
bookmark_border
കബളിപ്പിച്ച് വീട്ടുജോലിക്കാരി; സ്​പോണ്‍സറെ അനുകൂലിച്ച് കോടതിവിധി
cancel

റാ​സ​ല്‍ഖൈ​മ: മ​ക​ന് സു​ഖ​മി​ല്ലെ​ന്ന കാ​ര​ണം​പ​റ​ഞ്ഞ് നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട വീ​ട്ടു​ജോ​ലി​ക്കാ​രി ത​ന്നെ ക​ബ​ളി​പ്പി​ച്ച് ദു​ബൈ​യി​ല്‍ ത​ങ്ങി​യ​താ​യി കാ​ണി​ച്ച് പ​രാ​തി​പ്പെ​ട്ട സ്പോ​ണ്‍സ​ര്‍ക്ക് അ​നു​കൂ​ല​മാ​യി റാ​ക് സി​വി​ല്‍ കോ​ട​തി വി​ധി. മ​ക​ന്‍ രോ​ഗ​ബാ​ധി​ത​നെ​ന്ന് ക​ള്ളം പ​റ​ഞ്ഞ ഏ​ഷ്യ​ന്‍ വീ​ട്ടു​ജോ​ലി​ക്കാ​രി ദു​ബൈ​യി​ല്‍ അ​പ്പാ​ര്‍ട്ട്മെ​ന്‍റി​ല്‍ ത​ങ്ങു​ക​യാ​യി​രു​ന്നു.

വി​മാ​നം പ​റ​ന്നി​ട്ടും സ്പോ​ണ്‍സ​ര്‍ക്ക് എ​മി​ഗ്രേ​ഷ​നി​ല്‍നി​ന്നു​ള്ള സ​ന്ദേ​ശം വ​രാ​തി​രു​ന്ന​തി​നെ തു​ട​ര്‍ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജോ​ലി​ക്കാ​രി ദു​ബൈ​യി​ല്‍ ത​ന്നെ​യു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍ന്ന് സ്പോ​ണ്‍സ​ര്‍ ജോ​ലി​ക്കാ​രി​ക്കെ​തി​രെ കേ​സ് കൊ​ടു​ത്തു.

വി​ചാ​ര​ണ​ക്കൊ​ടു​വി​ല്‍ തൊ​ഴി​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച ജോ​ലി​ക്കാ​രി സ്പോ​ണ്‍സ​ര്‍ വി​സ​ക്കാ​യി ചെ​ല​വ​ഴി​ച്ച 4800 ദി​ര്‍ഹ​വും കോ​ട​തി​ച്ചെ​ല​വും ന​ല്‍ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു. ര​ണ്ട് വ​ര്‍ഷ​മാ​യി ഏ​ഷ്യ​ന്‍യു​വ​തി പ​രാ​തി​ക്കാ​ര​ന്‍റെ വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യി നി​ല്‍ക്കു​ക​യാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ജോ​ലി​ക്കാ​രി തൊ​ഴി​ല്‍ ക​രാ​ര്‍ പു​തു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. പു​തു​ക്കി​യ​ശേ​ഷം മ​ക​ന്‍റെ അ​സു​ഖം പ​റ​ഞ്ഞ് നാ​ട്ടി​ലേ​ക്ക് പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:court verdicthouse maid
News Summary - Cheating maid; Court verdict in favor of sponsor
Next Story