Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിമാനയാത്രക്കാരുടെ...

വിമാനയാത്രക്കാരുടെ വീട്ടിലെത്തി ചെക്​ ഇൻ​ : ജൂലൈയിൽ 2500 പേർ ഉപയോഗിച്ചു

text_fields
bookmark_border
വിമാനയാത്രക്കാരുടെ വീട്ടിലെത്തി ചെക്​ ഇൻ​ : ജൂലൈയിൽ 2500 പേർ ഉപയോഗിച്ചു
cancel

ദുബൈ: വിമാനയാത്രികരുടെ വീട്ടിലെത്തി ചെക്​ ഇൻ​ നടപടികൾ പൂർത്തിയാക്കുന്ന എമിറേറ്റ്​സി​െൻറ സംവിധാനം ജൂലൈയിൽ ഉപയോഗിച്ചത്​ 2500ലേറെ പേർ. വേനൽക്കാല അവധിയിൽ കൂടുതൽ യാത്രക്കാർ എത്തിയതോടെയാണ്​ നിരവധി പേർ ഈ സംവിധാനം ഉപയോഗപ്പെടുത്തിയത്​. ദുബൈയിൽനിന്ന്​ പുറപ്പെടുന്ന യാത്രക്കാർക്കാണ്​ എമിറേറ്റ്​സ്​ ഈ സേവനം നൽകുന്നത്​. ​െപരുന്നാൾ അവധി ദിനങ്ങളിലെ വാരാന്ത്യത്തിൽ 130 വീടുകളിൽ വരെ എത്തി ചെക് ഇൻ പ്രക്രിയ പൂർത്തിയാക്കി.

ദിവസം 150 ബാഗേജുകൾ വരെ വിമാനത്താവളത്തിൽ എത്തിച്ചു.യാത്രക്കാരു​െട ആവശ്യപ്രകാരം ഏജൻറുമാരാണ്​ വീടുകളിൽ എത്തി പരിശോധനയും ചെക്​ ഇൻ-ഉം പൂർത്തിയാക്കുന്നത്​. ബാഗേജുകൾ തൂക്കം നോക്കി വിമാനത്താവളത്തിൽ എത്തിക്കുകയും ബോർഡിങ്​ പാസുകൾ നൽകുകയും ചെയ്യും.

ഇതോടെ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക്​ വലിയ കടമ്പകളില്ലാതെ യാത്ര ചെയ്യാൻ കഴിയും. വിമാനസർവിസിന്​ 24 മണിക്കൂർ മുമ്പു​ വരെ emirates.com വഴി ബുക്ക്​ ചെയ്യാം. വിമാനം പുറപ്പെടുന്ന സമയത്തിന്​ എട്ട്​ മണിക്കൂർ മുമ്പു​ വരെ ഹോം ചെക്​​ ഇൻ സേവനം ലഭിക്കും. യാത്രക്ക്​ മുമ്പുള്ള കോവിഡ്​ പരിശോധന നടത്താനുള്ള സൗകര്യവുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiCheck-inpassenger's home
News Summary - Check-in at the passenger's home: 2,500 people used it in July
Next Story