വൃത്തിയാക്കാൻ കെമിക്കലുകളാകാം ശ്രദ്ധയോടെ മാത്രം
text_fieldsഒരോ ദിവസവും ഭക്ഷണത്തെ ചുറ്റിപ്പറ്റി നിരവധിയായ രാസപദാർഥങ്ങൾ നാം ഉപയോഗിക്കാറുണ്ട്. പ്രധാനമായും വൃത്തിയാക്കുന്നതിനാണ് കെമിക്കൽസ് ഉപയോഗിക്കപ്പെടുന്നത്. ഡിറ്റർജെൻറ്, ഡിസ്ഇൻഫെക്ടൻറ് എന്നിവ ഇക്കൂട്ടത്തിൽ പെടും. ഡിറ്റർജെൻറുകൾ മണ്ണ്, ഗ്രീസ്, മാലിന്യം പോലെ പ്രതലത്തിലുള്ള അഴുക്കുകൾ നീക്കം ചെയ്യുന്നതിനാണ് ഉപയോഗിക്കപ്പെടുന്നത്. ഡിസ്ഇൻഫെക്ടൻറുകൾ അഥവ അണുനാശിനികൾ സൂക്ഷ്മ കീടാണുക്കളെ നീക്കം ചെയ്യുന്നതിനുള്ള കെമിക്കലുകളാണ്. കോവിഡ് കാലത്ത് നാമെല്ലാവരും സ്ഥിരമായി ഉപയോഗിച്ച ഹാൻഡ് സാനിറ്റൈസറുകൾ സൂക്ഷമമായ കീടാണുക്കെള നശിപ്പിക്കുന്നതിനാണല്ലോ?.
ഇത്തരത്തിലുള്ള കെമിക്കൽസ് ഉപയോഗിക്കുേമ്പാൾ നല്ല ജാഗ്രത അത്യാവശ്യമാണ്. കാരണം ഇതിെൻറ അളവിലുണ്ടാകുന്ന മാറ്റം നമ്മുടെ ആരോഗ്യത്തെ തന്നെ ബാധിക്കാൻ സാധ്യതയുള്ളതാണ്. കഫറ്റീരിയകളിലും റസ്റ്റാറൻറുകളിലും ധാരാളം ആവശ്യങ്ങൾക്ക് കെമിക്കൽസ് ഉപയോഗിക്കപ്പെടുന്നുണ്ട്. ആ അവസരങ്ങളിലെല്ലാം ജീവനക്കാർക്ക് നല്ല ശ്രദ്ധയുണ്ടാകണം.
ഭക്ഷ്യ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന കെമിക്കൽസ് എന്തിനുവേണ്ടി ഉപയോഗിക്കുന്നതാണെന്ന കൃത്യമായ ധാരണയോടെ വാങ്ങേണ്ടതുണ്ട്. ഒരോ ഉദ്ദേശ്യങ്ങൾക്കും വ്യത്യസ്തമായ കെമിക്കൽസ് ഉപയോഗിക്കേണ്ടതുണ്ട്. കൈകഴുകുന്നതിനുള്ളതല്ല, പാത്രം കഴുകാൻ ഉപയോഗിക്കേണ്ടത്. പാത്രം കഴുകുന്നത് ഭക്ഷ്യവസ്തുക്കൾ വൃത്തിയാക്കാൻ ഉപയോഗിക്കാൻ പാടില്ല. അങ്ങനെ ഒരോന്നിെൻറയും കൃത്യമായ ഉപയോഗം മനസ്സിലാക്കി വേണം കൈകാര്യം ചെയ്യാൻ. മണമില്ലാത്ത, ഫുഡ് കമ്പനികളിൽ ഉപയോഗിക്കാവുന്നതെന്ന് മുനിസിപ്പാലിറ്റിയുടെ അംഗീകാരമുള്ള കെമിക്കൽസ് മാത്രമേ ഭക്ഷണമുണ്ടാക്കുന്നതും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഉപയോഗിക്കാൻ പാടുള്ളൂ.
കെമിക്കൽസ് എത്ര ലിറ്റർ വെള്ളത്തിൽ എത്ര മില്ലി അല്ലെങ്കിൽ ഗ്രാം ഉപയോഗിക്കാമെന്നതിെൻറ കൃത്യമായ അളവ് അറിഞ്ഞിരിക്കണം. കെമിക്കൽ നിർമാതാക്കൾ പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി ഉപയോഗം കൂടുകയോ കുറയുകയോ ചെയ്യാൻ പാടുള്ളതല്ല. ഒരോ കെമിക്കൽസും ഉപയോഗിക്കേണ്ട രീതി അതത് കമ്പനികൾ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ടാകും. ഇതു ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാൻ.
അതു പോലെ പ്രധാനമാണ് കെമിക്കൽ ഉപയോഗിക്കുേമ്പാൾ എത്ര സമയം കെമിക്കൽ കോണ്ടാക്ട് ഉണ്ടായിരിക്കണമെന്നത്. ഉദാഹരണത്തിന്: കൈ കഴുകുന്ന സമയത്ത് സോപ്പും കൈയും തമ്മിലുള്ള സമ്പർക്ക സമയം കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും ആവശ്യമാണ്. ഇതുപോലെ ഓരോ കെമിക്കലും ഉപയോഗിക്കുന്നതിന് നിർദേശിക്കെപ്പട്ട കോണ്ടാക്ട് ടൈം പാലിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇതുകൊണ്ടുള്ള ഗുണം ലഭിക്കുകയില്ല എന്നു മാത്രമല്ല, അപകടം വിളിച്ചുവരുത്തലാവുകയും ചെയ്യും. അണുനാശിനികൾ ഉപയോഗിക്കുന്ന സമയത്ത് സാന്ദ്രത കുറയുകയാണെങ്കിൽ അതിെൻറ ഫലപ്രാപ്തി അപര്യാപ്തമായിരിക്കും അഥവാ കീടാണുക്കൾ നശിക്കുകയില്ല.
കൂടുതലാണെങ്കിൽ കെമിക്കലിെൻറ അംശം ഉപയോഗിക്കുന്ന വസ്തുവിൽ ബാക്കിയാവുകയും ഭക്ഷണത്തിൽ കലരുകയും ചെയ്യും. ഇത് അപകടകരമാണ്. ചില അണുനാശിനി നിർമാതാക്കൾ ഉപയോഗിച്ച ശേഷം വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാൻ ആവശ്യപ്പെടാറുണ്ട്. ഇത്തരത്തിലുള്ള കെമിക്കലുകൾ നിർദേശിക്കപ്പെട്ട പ്രകാരം കഴുകണം. ഭക്ഷ്യസ്ഥാപനങ്ങളിൽ കെമിക്കലുകൾ ഉപയോഗിക്കുന്ന സ്റ്റാഫിനും ബോധവത്കരണം നൽകേണ്ടതുണ്ട്. കെമിക്കൽ ഉപയോഗിക്കേണ്ട രീതിയും ആ അവസരത്തിൽ നൽകേണ്ട ശ്രദ്ധയും എല്ലാ വ്യക്തമായി തൊഴിലാളി അറിഞ്ഞിരിക്കണം.
കെമിക്കൽസും ഭക്ഷണവും 'ടച്ചിങ്' വേണ്ട
വളരെ പ്രധാനപ്പെട്ട ഒരുകാര്യമാണ് കെമിക്കലും ഭക്ഷണവും പരസ്പരം കലരാതിരിക്കാൻ സൂക്ഷിക്കണമെന്നത്. കെമിക്കൽ സൂക്ഷിക്കുന്ന സ്ഥലത്തുനിന്ന് നിശ്ചിത അകലത്തായിരിക്കണം ഭക്ഷണം സൂക്ഷിക്കുന്നത്. ലോക്ക് ചെയ്ത പ്രത്യേകം റൂമോ ഷെൽഫോ ഇതിനായി ഒരുക്കാവുന്നതാണ്. കെമിക്കലിെൻറ കണ്ടെയ്നറിൽ ഭക്ഷണമോ ഭക്ഷണത്തിെൻറ കണ്ടെയ്നറിൽ കെമിക്കലോ സൂക്ഷിക്കാൻ പാടുള്ളതല്ല. അശ്രദ്ധമായി സൂക്ഷിച്ചാൽ ഭക്ഷണത്തിലൂടെ രാസവസ്തുക്കൾ ശരീരത്തിലെത്തി അപകടം സംഭവിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.