ചെർക്കളം അബ്ദുല്ല അനുസ്മരണ സംഗമം സംഘടിപ്പിച്ചു
text_fieldsദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചെർക്കളം അബ്ദുല്ല അനുസ്മരണ സംഗമം
ദുബൈ: പൊതുപ്രവർത്തകർക്ക് വഴികാട്ടിയും അനിതരസാധാരണമായ നേതൃസിദ്ധി കൈമുതലാക്കിയ നേതാവുമായിരുന്നു മൺമറഞ്ഞ മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ ചെർക്കളം അബ്ദുല്ലയെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് വൻഫോർ അബ്ദുറഹ്മാൻ. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി അബൂഹൈൽ ആസ്ഥാനത്ത് സംഘടിപ്പിച്ച ചെർക്കളം അബ്ദുല്ല സാഹിബ് അനുസ്മരണ സംഗമം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഡോ. ഷെരീഫ് പൊവ്വൽ അനുസ്മരണ പ്രഭാഷണം നടത്തി. സംഗമത്തിൽ ജില്ല ആക്ടിങ് പ്രസിഡന്റ് സി.എച്ച്. നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി പി.ഡി. നൂറുദ്ദീൻ സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി, ആക്ടിങ് ജനറൽ സെക്രട്ടറി കെ.പി.എ. സലാം, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഹുസൈനാർ ഹാജി എടച്ചാക്കെ, ഹനീഫ് ചെർക്കള, മുസ്തഫ വേങ്ങര, ജമാൽ മനയത്ത്, ജില്ല ട്രഷറർ ഡോ. ഇസ്മയിൽ മൊഗ്രാൽ, കർണാടക അതിർത്തി വികസന സമിതി ഡയറക്ടർ എ.ആർ. സുബ്ബയക്കട്ട, ഇസെഡ് എ. കയ്യാർ, ജില്ല ഭാരവാഹികളായ ഇസ്മയിൽ നാലാംവാതുക്കൽ, ഹസൈനാർ ബീജന്തടുക്ക, സുബൈർ അബ്ദുല്ല, അഷറഫ് ബായാർ, സുബൈർ കുബണൂർ, സിദ്ദീഖ് ചൗക്കി, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക്കെ, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, അനീസ് പി.കെ.സി, സൈഫുദ്ദീൻ മൊഗ്രാൽ, അഷ്കർ ചൂരി, ആരിഫ് ചെരുമ്പ, ഹാരിസ് കൂളിയങ്കാൽ, ഷിഹാദ് ചെറുവത്തൂർ, മൻസൂർ മർത്ത്യ, ആരിഫ് കൊത്തിക്കാൽ എന്നിവർ സംസാരിച്ചു. യാസിർ വാഫി പ്രാർഥന നിർവഹിക്കുകയും ഡോ. ഇസ്മയിൽ മൊഗ്രാൽ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.