ചെർക്കളം അബ്ദുല്ല മെമ്മോറിയൽ കപ്പ് കണ്ണൂരിന്
text_fieldsദുബൈ: കെ.എം.സി.സി എൻമകജെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചെർക്കളം അബ്ദുല്ല മെമ്മോറിയൽ കപ്പ് ദുബൈ കെ.എം.സി.സി കണ്ണൂർ മണ്ഡലം കീഴിലുള്ള സ്പോർട്സ് ആൻഡ് വെൽനസ് കമ്മിറ്റിയുടെ കണ്ണൂർ മണ്ഡലം ക്രിക്കറ്റ് ക്ലബ് നേടി. പെർള ക്രിക്കറ്റ് ലീഗ് സീസൺ വൺ മത്സരത്തിൽ കോഴിക്കോട് ജില്ലയിലെ വടകര മണ്ഡലം ടീമിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.
സമ്മാനത്തുകയായ ഒരു ലക്ഷം രൂപയും ചെർക്കളം അബ്ദുല്ല മെമ്മോറിയൽ കപ്പും കണ്ണൂർ മണ്ഡലം പ്രസിഡൻറ് മൊയ്തു മടത്തിലിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. അൻസാരി പയ്യാമ്പലം, ഷഹീബ് സാലിഹ്, ക്രിക്കറ്റ് ടീം ക്യാപ്റ്റൻ റാഫി, വൈസ് ക്യാപ്റ്റൻ ലബിൽ, കോച്ച് ഷാനിബ് അമീർ (മംഘ), സ്പോർട്സ് വെൽനസ് ചെയർമാൻ അയസ് തായത്, ജനറൽ കൺവീനർ റിസൽ മഠത്തിൽ, ആഷിക് മുക്കണ്ണി, മുഷ്താഖ് വാരം, ശംശാജ് ഹംസ, ഉമുനാസ്, ഹാരിസ് (ആചി) എന്നിവരും സന്നിഹിതരായിരുന്നു.
ദുബൈ കെ.എം.സി.സി കണ്ണൂർ മണ്ഡലത്തിന് സ്പോർട്സ് ആൻഡ് വെൽനസ് കമ്മിറ്റിയുടെ കീഴിൽ 2025 മാർച്ച് മാസം സോക്കർ ലീഗും നവംബറിൽ കെ.എം.സി.എൽ സീസൺ 2, കൾചറൽ വിങ്ങിന്റെ നേതൃത്വത്തിൽ ഏപ്രിൽ മാസം കലാ കായികമേളയും സംഘടിപ്പിക്കുമെന്നും ദുബൈ കെ.എം.സി.സി കണ്ണൂർ മണ്ഡലം പ്രസിഡന്റ് മൊയ്തു മഠത്തിൽ അറിയിച്ചു. മികച്ച കളിയിലൂടെ വിജയം എളുപ്പമാക്കിയ റാഷിദ്, അസ്സൂ അനസ്, ഐ.സി.പി അഫ്സൽ, സിദ്ധാർഥ് സത്യൻ, ഫവാസ്, തൗസീഫ്, ഫയാസ് ചില്ലി എന്നിവരെ കണ്ണൂർ മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.