ചേതന റാസല്‍ഖൈമ വാര്‍ഷിക സമ്മേളനം
text_fieldsറാസല്‍ഖൈമ: ലഹരി മാഫിയക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് ചേതന റാസല്‍ഖൈമയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം. ചേതന രക്ഷാധികാരി മോഹനന്‍ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സന്തോഷ് അധ്യക്ഷത വഹിച്ചു. മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ സ്ഥിരം സംവിധാനം ഒരുക്കണമെന്നും പ്രവാസലോകത്ത് അനധികൃത പണമിടപാടിലൂടെ കൊള്ളപ്പലിശക്ക് പണം കൊടുക്കുന്നവര്‍ക്കെതിരെയും സ്വര്‍ണക്കടത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും പ്രവാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 17 അംഗ എക്സിക്യൂട്ടിവിനെ സമ്മേളനത്തില്‍ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: മുഹമ്മദ് അലി (പ്രസി.), ഷൈജ ജൂഡ് (വൈ.പ്രസി.), സജിത് കുമാര്‍ (സെക്ര.), സബീന റസ്സല്‍ (ജോ. സെക്ര.), പ്രസാദ് (ട്രഷ.), അബ്ദുല്‍ റാസിക് (ആര്‍ട്സ്), സുര്‍ജിത് (സ്പോര്‍ട്സ്), ലെസി സുജിത് (മാഗസിന്‍ എഡിറ്റര്‍), ഷാജി കായക്കൊടി (പി.ആര്‍). മുഹമ്മദ് അലി സ്വാഗതം പറഞ്ഞു. അഹമ്മദ്, അനുപമ വി. പിള്ള, മിഥുന്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. മുഹമ്മദ് അലി സ്വാഗതവും ഫായിസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.