ചെട്ടികുളങ്ങര അമ്മ പതിനാലാമത് ഭരണി മഹോത്സവം ആഘോഷിച്ചു
text_fieldsദുബൈ: ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാസമിതി (ക്യാപ്സ് ദുബൈ) യുടെ പതിനാലാമത് ഭരണി മഹോത്സവം അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്നു. വിവിധ എമിറേറ്റുകളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു.
രണ്ടു ദിവസങ്ങളിലായി നടന്ന ഉത്സവത്തിൽ നിരവധി ക്ഷേത്രകലകൾ വിവിധ കലാകാരന്മാർ ഭക്തർക്കായി സമർപ്പിച്ചു. ചെട്ടികുളങ്ങര ക്ഷേത്രം മുൻ മേൽശാന്തി കെ. ശംഭു നമ്പൂതിരി പൂജകൾക്ക് നേതൃത്വം നൽകി. ആദ്യദിനത്തിൽ അയ്യപ്പ പൂജ, ഭഗവതി സേവ, നാമാർച്ചന ദീപക്കാഴ്ചകൾ എന്നിവ നടന്നു. രണ്ടാം ദിനം പുലർച്ച ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ദേവീമാഹാത്മ്യ പാരായണം, സംഗീതാർച്ചന, സർവൈശ്വര്യ പൂജ, നാദമേള ലയവിന്യാസം, വിശേഷാൽ പൂജകൾ, കുത്തിയോട്ടപ്പാട്ടും ചുവടും, കഞ്ഞി സദ്യ, ദീപാരാധന, കെട്ടുകാഴ്ചകൾ എന്നിവയും നടന്നു. സമിതി പ്രസിഡന്റ് പ്രതീഷ് ശങ്കർ, സെക്രട്ടറി ദീപക് നായർ, ട്രഷറർ ഉണ്ണികൃഷ്ണ പിള്ള, ജനറൽ കൺവീനർ വിവേക് പിള്ള, ഉപദേശക സമിതി അംഗങ്ങൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, വിവിധ കമ്മിറ്റി കോഓഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.