മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനം മാറ്റി; കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിക്കാത്തതിനാലാണെന്ന് സൂചന
text_fieldsദുബൈ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു.എ.ഇ സന്ദർശനം മാറ്റിവെച്ചു. മേയ് ഏഴ് മുതൽ 11 വരെയാണ് സന്ദർശനം നിശ്ചയിച്ചിരുന്നത്. മേയ് 10ന് ദുബൈയിൽ നടക്കേണ്ട പൊതുസ്വീകരണവും മാറ്റിവെച്ചു. കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിക്കാത്തതിനാലാണ് സന്ദർശനം മാറ്റിയതെന്നാണ് സൂചന.
യു.എ.ഇ സാമ്പത്തിക വികസന വകുപ്പിന്‍റെ വാർഷിക നിക്ഷേപ സംഗമത്തിൽ ക്ഷണിതാവായിരുന്നു മുഖ്യമന്ത്രി. സംഗമത്തിൽ പങ്കെടുക്കാനും മുഖ്യമന്ത്രി എത്തില്ല. ദുബൈയിലെ പൗര സ്വീകരണം മറ്റൊരു തിയതിയിലേക്ക് മാറ്റിഎന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു. മേയ് 10ന് ബുധനാഴ്ച്ച അൽ നാസർ ലെഷർലാന്‍റിൽ വൻ പൗര സ്വീകരണം ഒരുക്കാൻ പദ്ധതിയിട്ടിരുന്നു. പുതുക്കിയ തിയതി സംബന്ധിച്ച് തീരുമാനമായ ശേഷം അറിയിക്കും.
പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ സഹകരിച്ചു വരുന്ന എല്ലാ പ്രിയ സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി കരുതണമെന്നും ഈ പുതിയ സാഹചര്യം ഉൾക്കൊണ്ട് തുടർന്നും സഹകരിക്കണമെന്നും സ്വാഗതസംഘം പ്രവർത്തക സമിതിയ്ക്ക് വേണ്ടി ഡോ. കെ.പി. ഹുസൈൻ, നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ എന്നിവർ അറിയിച്ചു. അബൂദബിയിലും വൻ പൗര സ്വീകരണത്തിന് വിപുലമായ ഒരുക്കം പൂർത്തിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.