ചൈൽഡ് പ്രൊട്ടക്ട് ടീം ബോധവത്കരണ ക്ലാസ്
text_fieldsസൈക്കോളജിസ്റ്റ് ഐഷ മുഹമ്മദിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലിശ്ശേരി
ഉപഹാരം നൽകുന്നു
ഷാർജ: കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ വളർച്ചക്കും വേണ്ടി നാട്ടിലും ജി.സി.സി രാജ്യങ്ങളിലും പ്രവർത്തിച്ചുവരുന്ന ചൈൽഡ് പ്രൊട്ടക്ട് ടീം (സി.പി.ടി) ഷാർജ ചാപ്റ്റർ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്കരണ ക്ലാസ് നടത്തി. ‘അവർ എന്താണ് പറയാൻ ആഗ്രഹിക്കുന്നത്’ എന്ന തലക്കെട്ടിൽ ഷാർജയിലെ അൽ മുബാറക് സെന്ററിലാണ് പരിപാടി ഒരുക്കിയത്.
ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി അബ്ദുള്ള മല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. സി.പി.ടി അജ്മാൻ എമിറേറ്റ്സ് കമ്മിറ്റി പ്രസിഡന്റ് സുജിത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഷാർജയിലെ ലീഡ്സ് എജുക്കേഷൻ സെന്റർ എം.ഡി ഖമറുദ്ദീൻ, ചൈൽഡ് പ്രൊട്ടക്ട് ടീം സെൻട്രൽ കമ്മിറ്റി സെക്രട്ടറി നദീർ ഇബ്രാഹിം, യു.എ.ഇ എക്സിക്യൂട്ടിവ് അംഗം നാസർ ഒളകര എന്നിവർ സംസാരിച്ചു. സി.പി.ടി അജ്മാൻ കമ്മിറ്റി ട്രഷറർ സൂര്യ സുരേന്ദ്രൻ സ്വാഗതവും മുംതാസ് ടീച്ചർ നന്ദിയും പറഞ്ഞു. മോട്ടിവേഷനൽ സ്പീക്കർമാരായ ഹാദി അബ്ദുൽ ഖാദർ, അൻവർ ആനക്കര, നിഷാദ് ഇബ്രാഹിം സൈക്കോളജിസ്റ്റ് ഐഷ മുഹമ്മദ് എന്നിവർ ക്ലാസെടുത്തു. പരിപാടികൾക്ക് സി.പി.ടി ജി.സി.സി ഇൻചാർജ് മഹമൂദ് പറക്കാട്ട്, സെൻട്രൽ കമ്മിറ്റി ട്രഷറർ മനോജ് കാർത്യാരത്ത്, ജോയന്റ് സെക്രട്ടറി അനസ് കൊല്ലം, ഷാർജ കമ്മിറ്റി ജോയന്റ് സെക്രട്ടറി സുരേന്ദ്രൻ, മെഹറൂഫ് കണ്ണൂർ, ദുബൈ കമ്മിറ്റി ജോയന്റ് സെക്രട്ടറി സുഫി അനസ്, ഷിജി അന്ന ജോസഫ്, മുസ്തഫ തലാൽ, നാസർ വരിക്കോളി എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.