ചൈൽഡ് പ്രൊട്ടക്ട് ടീം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
text_fieldsഅജ്മാൻ: കുട്ടികളുടെ ക്ഷേമത്തിനും അവരുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികപരവുമായ വളർച്ചക്കും വേണ്ടി പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്ട് ടീം (സി.പി.ടി) അജ്‌മാൻ ചാപ്റ്റർ കൗമാരക്കാർക്കും രക്ഷിതാക്കൾക്കുമായി ബോധവത്കരണ ക്ലാസ് നടത്തി. ഇന്‍റർനെറ്റിന്‍റെ ദുരുപയോഗം മൂലം കുട്ടികൾ സ്വന്തം ജീവൻ പോലും അപായപ്പെടുത്തുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിൽ 'വെർച്വൽ ചതിക്കുഴികളിൽ താളം പിഴക്കുന്ന കൗമാരം' എന്ന തലക്കെട്ടിൽ അജ്‌മാനിലെ ഇന്ത്യൻ സോഷ്യൽ സെന്‍ററിലാണ് പരിപാടി ഒരുക്കിയത്. കെ.എം.സി.സി യു.എ.ഇ ജനറൽ സെക്രട്ടറി അൻവർ നഹ പരിപാടി ഉദ്ഘാടനം ചെയ്തു. സി.പി.ടി അജ്‌മാൻ എമിറേറ്റ്സ് കമ്മിറ്റി പ്രസിഡന്‍റ് നസീർ മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു.
അജ്മാനിലെ ഫുഡ് എ.ടി.എം സ്ഥാപക ഐഷ ഖാൻ, ചൈൽഡ് പ്രൊട്ടക്ട് ടീം യു.എ.ഇ പ്രസിഡന്‍റ് നാസർ ഒളകര, അജ്‌മാൻ സിറ്റി കോളജ് സി.ഇ.ഒ ഡോ. വി.ടി. ഇക്ബാൽ, സി.പി.ടി അജ്‌മാൻ കമ്മിറ്റി ട്രഷറർ ഷെറീന ബഷീർ എന്നിവർ സംസാരിച്ചു. മോട്ടിവേഷനൽ സ്പീക്കർ ഹാദി അബ്ദുൽ ഖാദർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. സി.പി.ടി അജ്‌മാൻ എമിറേറ്റ്സ് കമ്മിറ്റി സെക്രട്ടറി ഷീബ ഷിബിൻ സുൽത്താൻ സ്വാഗതവും വൈസ് പ്രസിഡന്‍റ് സുപ്രിയ ടീച്ചർ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് സി.പി.ടി ജി.സി.സി ഇൻചാർജ് മഹമൂദ് പറക്കാട്ട്, സി.പി.ടി യു.എ.ഇ ട്രഷറർ മുസമ്മിൽ മാട്ടൂൽ, ജിയ ഡാനി, സജ്‌ന ഷഫീഖ്, അജി കുര്യൻ, സോണി ജോസഫ്, നാനോജ് കാർത്യാരത്ത്, സുജിത് ചന്ദ്രൻ, എൻ.കെ സജീവൻ, ശോഭ ബാലൻ, സല്‍വറുദ്ദീൻ, ലൈ ജാബർ, എൻ.വി. അബ്ദുസ്സമദ്, മെഹബൂബ് കണ്ണൂർ, സനൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.