പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നവരെ കണ്ടെത്താൻ ഷാർജ പൊലീസിെൻറ ഉൗർജിത ശ്രമം
text_fieldsദുൈബ: ഒരുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന ആളുകൾക്കായി ഷാർജാ പൊലീസ് തെരച്ചിൽ ശക്തമാക്കി. ഷാർജ സാമൂഹിക സേവന വിഭാഗം ഒഫീസിെൻറ പടിക്കലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാസിത് സ്റ്റേഷനിലെ പൊലീസ് സംഘം വിരലടയാളവും സി.സി.ടി.വി കാമറ ദൃശ്യങ്ങളും ശേഖരിച്ചു. അബായ ധരിച്ച ഒരു സ്ത്രീ കുഞ്ഞിനെ ഗേറ്റിൽ കൊണ്ടിടുന്നതും ഒരു പുരുഷൻ അവരെ വാഹനത്തിലേക്ക് വലിച്ചു കയറ്റി വേഗത്തിൽ ഒാടിച്ചു പോകുന്നതുമാണ് കാമറയിൽ പതിഞ്ഞത്.
ഏപ്രിൽ26ന് സാമൂഹിക സേവന വിഭാഗം ഒഫീസിലെ ജീവനക്കാരിയാണ് വാതിൽ പടിക്കൽ കുഞ്ഞിനെ കണ്ടെത്തിയത്. കടുത്ത ചൂടിൽ നിർജലീകരണം സംഭവിച്ച നിലയിലാണ് കിടത്തിയിരുന്നത്.
ഉടനടി അൽ ഖാസിമി ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന് സേവന കേന്ദ്രത്തിനു കീഴിലെ ദാറുൽ അമാനിൽ മികച്ച പരിചരണവും ശുശ്രൂഷയും നൽകി വരുന്നതായി പൊലീസ് അറിയിച്ചു. കടുത്ത ചൂടുള്ള കാലാവസ്ഥയിൽ അപകടകരമായ രീതിയിൽ കുഞ്ഞിനെ വലിച്ചെറിഞ്ഞു പോയ രക്ഷിതാക്കളെ അറസ്റ്റു ചെയ്യാൻ ഉൗർജിത ശ്രമമാണ് നടത്തുന്നത്.
കുട്ടികളെ ഉപേക്ഷിക്കുന്ന രീതി കുറെ കാലമായി നിലച്ചിരുന്നതാണ്.ഇൗ വർഷം ഷാർജയിൽ ഇത്തരത്തിലെ ആദ്യ സംഭവമാണിത്. കാറുടമയെ കണ്ടെത്തിയാൽ ഉപേക്ഷിച്ചവരെ കുറിച്ച് വിവരം ലഭിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.