മുതിർന്നവരുടെ അവജ്ഞയും മാതാപിതാക്കളുടെ തർക്കവും കുട്ടികളെ തളർത്തുന്നു
text_fieldsദുബൈ: കുട്ടികളുടെ അവകാശ സംരക്ഷണ ഹോട്ട്ലൈനിൽ നാലു മാസത്തിനകം രജിസ്റ്റർ ചെയ്തത് 134 സംഭവങ്ങൾ. മുതിർന്നവരുടെ അവഗണനയും അവജ്ഞയും, മാനസിക-ശാരീരിക ഉപദ്രവങ്ങൾ എന്നിവയാണ് പരാതികളിൽ ഭൂരിഭാഗവുമെന്ന് ഷാർജ ചിൽഡ്രെൻ ഹോട്ട്ലൈൻ ഡയറക്ടർ അഹ്മദ് അൽ തർതോർ പറഞ്ഞു.
ശിശു സംരക്ഷണ നിയമ പ്രകാരം കുട്ടികൾക്കെതിരായ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധിതമാണ്. സാമൂഹിക പ്രവർത്തകർ, അധ്യാപകർ തുടങ്ങി കുട്ടികളുമായി അടുപ്പം പുലർത്തുന്നവരാണ് അവരുടെ വിഷമങ്ങളും വേദനിപ്പിക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്തുവെന്ന് സംശയമുണ്ടെങ്കിൽ അക്കാര്യവും അറിയിക്കേണ്ടത്.
പൊതു-സ്വകാര്യ വിദ്യാലയങ്ങളിൽ ഇക്കാര്യം വ്യക്തമാക്കി വിപുലമായ ബോധവത്കരണം നടത്തിയതും ഫലം കണ്ടിട്ടുണ്ട്. കുട്ടികളെയും അധ്യാപകരെയും ജീവനക്കാരെയും നിയമത്തിെൻറ വിശദാംശങ്ങളും പീഡനങ്ങളും ഉപദ്രവങ്ങളും റിപ്പോർട്ട് ചെയ്യേണ്ടതിെൻറ ആവശ്യകതയും ബോധ്യപ്പെടുത്തി.
കുടുംബത്തിലെ പ്രശ്നങ്ങളാണ് കുട്ടികളെ അലട്ടുന്ന മറ്റൊരു വിഷമം. ഒരു പെൺകുട്ടി ക്ലാസുകൾ കട്ടു ചെയ്യുന്നതും മാർക്ക് കുറയുന്നതും ശ്രദ്ധയിൽപ്പെട്ട് അന്വേഷിച്ചപ്പോൾ മാതാപിതാക്കൾ പിണങ്ങിക്കഴിയുകയാണ് എന്ന് വ്യക്തമായി. തുടർന്ന് മാതാപിതാക്കളുമായി ചർച്ച ചെയ്ത് അവർക്കിടയിൽ ഒരുമ വളർത്തിയതോടെ കുട്ടിയുടെ വിഷമങ്ങൾ മാറി, ക്ലാസിൽ കൂടുതൽ ശ്രദ്ധയും മാർക്കും ലഭിക്കാനും തുടങ്ങി.
തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ മക്കളിൽ വലിയ ആഘാതങ്ങൾ സൃഷ്ടിക്കുമെന്ന കാര്യം മാതാപിതാക്കളുടെ ഒാർമയിൽ വേണമെന്ന് അൽ തർതോർ പറഞ്ഞു.
സ്കൂളിലെ മുതിർന്നവരും സഹപാഠികളും കാണിക്കുന്ന മുഷ്ക്കാണ് മറ്റൊരു പ്രശ്നം. ഇത്തരം 37 സംഭവങ്ങൾ റിേപ്പാർട്ട് ചെയ്തിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്ലൈനിൽ 800 700 നമ്പറിൽ ബന്ധപ്പെടാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.