ചൈല്‍ഡ്ഹുഡ് ഇന്‍സൈറ്റ്സ് ലാബ് അബൂദബിയില്‍ തുറന്നു
text_fieldsഅബൂദബി: ചൈല്‍ഡ്ഹുഡ് ഇന്‍സൈറ്റ്സ് ലാബ് അബൂദബിയില്‍ തുറന്നു. അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനാണ് ലാബിന് തുടക്കംകുറിച്ചത്. അബൂദബി ഏര്‍ളി ചൈല്‍ഡ്ഹുഡ് അതോറിറ്റി ചെയര്മാന് ശൈഖ് തയ്യിബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആൽ നഹ്യാൻ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
അബൂദബി ഏര്‍ലി ചൈല്‍ഡ്ഹുഡ് അതോറിറ്റിയാണ് ലാബ് വികസിപ്പിച്ചത്. ഇതിനായി സര്‍ക്കാറിനു കീഴിലുള്ള 11 സ്ഥാപനങ്ങളില്‍നിന്നുള്ള ഡാറ്റകള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു. ശൈശവാരംഭത്തില്‍ കുട്ടികൾ നേരിടുന്ന വെല്ലുവിളികള്‍ അടക്കമുള്ള ഡേറ്റകളാണ് ഇത്തരത്തില്‍ ശേഖരിച്ചത്. ശേഖരിച്ച ഡേറ്റകള്‍ യഥാര്‍ഥ ജീവിതത്തിലെ സംഭവങ്ങളെ ആധാരമാക്കി അനിമേഷന്‍ രൂപത്തിലാണ് ലാബില്‍ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികളിലെ പ്രാരംഭപഠനത്തിനും മറ്റും സഹായകമാവുന്ന നയരൂപവത്കരണത്തിനും മറ്റും മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഹായകമാവുന്നതാണ് ഈ ലാബ്. ലാബിന്റെ ലക്ഷ്യവും ആസൂത്രണവും പദ്ധതികളും നേതൃത്വം വിലയിരുത്തി. എക്സിക്യൂട്ടിവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സെയിഫ് സഈദ് ഘോബാഷ്, അബൂദബി ഏര്‍ളി ചൈല്‍ഡ്ഹുഡ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സന മുഹമ്മദ് സുഹൈല്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.