കുട്ടികൾക്ക് സ്വാഗതം; അറിവിെൻറ വാതായനം ഇന്ന് തുറക്കും
text_fieldsഷാർജ: സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനും ഒരു ചുവട് മുന്നിലാണ് വായനയും ഭാവനയും അക്ഷരങ്ങളും സഞ്ചരിക്കുന്നതെന്ന സന്ദേശത്തോടെ 12ാമത് ഷാര്‍ജ അന്താരാഷ്ട്ര വായനോത്സവത്തിന് ബുധനാഴ്ച വൈകീട്ട് 4.30ന് അല്‍ താവൂനിലെ വേള്‍ഡ് എക്സ്പോ സെൻററില്‍ തുടക്കമാകും. 11 ദിവസം നീളുന്ന ഉത്സവത്തിന് പൊലിമ ചാര്‍ത്തുന്നതിന് 15 രാജ്യങ്ങളിൽ നിന്ന് പ്രസാധകരും എഴുത്തുകാരും സാങ്കേതികരംഗത്തെ പ്രശസ്തരും പാചക വിദഗ്ധരും എത്തും. ഇന്ത്യയില്‍നിന്ന് വിമാന വിലക്കുള്ളതിനാല്‍ എഴുത്തുകാർ പങ്കെടുക്കുന്നില്ല. മലയാളത്തില്‍നിന്ന് ഡി.സി ബുക്സ് പങ്കെടുക്കും.
ദിവസവും വൈകീട്ട് നാലു മുതൽ രാത്രി 10 വരെയാണ് സൗജന്യ പ്രവേശനം. സന്ദർശകർക്ക് സൗജന്യ പാർക്കിങ് സൗകര്യവുമുണ്ട്. സാഹിത്യ, വിജ്ഞാന, കലാ, വിനോദ പരിപാടികൾ അരങ്ങേറുമെന്ന് സംഘാടകരായ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അംറി പറഞ്ഞു. ഒമ്പതാമത് ഷാർജ ചിൽഡ്രൻസ് ബുക്ക് ഇല്ലസ്ട്രേഷനും നടക്കും. ശിൽപശാല, നാടകം എന്നിവക്ക് പുറമെ, കുക്കറി കോർണറിൽ 20 പ്രദര്‍ശനങ്ങള്‍ നടക്കും. കോമിക്സ് കോർണർ, കവിത മത്സരം തുടങ്ങി 385 പരിപാടികളാണ് അരങ്ങിലെത്തുക. 172 പ്രസാധകർ തങ്ങളുടെ ഏറ്റവും പുതിയ പുസ്തകങ്ങളുമായെത്തും. 15 രാജ്യങ്ങളിലെ 27 എഴുത്തുകാരെത്തും. കോമിക്സ് കോർണറിൽ 132 പരിപാടികളാണ് അരങ്ങേറുക. ഇല്ലസ്ട്രേഷൻ പ്രദർശനത്തിൽ അറബ് ഇല്ലസ്ട്രേറ്റർമാർ പങ്കെടുക്കും.
ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയിഫ് അൽ സഅരി അൽ ഷംസി, ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ഡയറക്ടർ മുഹമ്മദ് ഹസൻ ഖലാഫ്, മുഹമ്മദ് അൽ അമിമി, ഖൗല അൽ മുജൈനി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശത്തിലും അദ്ദേഹത്തിെൻറ പത്നിയും സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സ് ചെയർപേഴ്സനുമായ ശൈഖ ജവാഹീർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർകൃത്വത്തിലുമാണ് മേള.
16 വിദേശ എഴുത്തുകാർ
രാജ്യാന്തര തലത്തിൽനിന്ന് 16 എഴുത്തുകാരാണ് പങ്കെടുക്കുക. ഇന്ത്യൻ വംശജയായ അമേരിക്കൻ എഴുത്തുകാരി അംബിക ആനന്ദ് പ്രകോപ്, മാറ്റ് ലമോതെ, കെവിൻ ഷെറി, നെനെറ്റെ ഹാഫർമാൻ, അബ്ബി കൂപ്പർ, കർടിസ് ജോബ് ലിങ്, ഐഷ ബഷ്ബി, കാറ്റി, കെവിൻ സങ്, ഫ്രാൻസി ഫ്രാൻഡ്സൻ, സെബാസ്റ്റ്യൻ ഡിസൂസ, സ്വാദി മാർടിൻ, മിസാകോ റോക്സ്, ക്ലൗഡിയ റുവേദ, ഡിനാര മിർതാലിപോവ, സെനുബിയ അർസലൻ എന്നിവർ കുട്ടികളുമായി എഴുത്തിെൻറയും വായനയുടെയും ആധുനിക കാലത്തെ പ്രസക്തിയെക്കുറിച്ച് സംവദിക്കും.
ക്രിയേറ്റിവ് ഷോകളും നാടകങ്ങളും
കുട്ടികൾക്ക് 385 പരിപാടികളിൽ സംബന്ധിക്കാൻ അവസരമാണ് ഇക്കുറി. കൂടാതെ ബുക്ക് അതോറിറ്റിയുടെ ആദ്യ നിർമാണ സംരംഭമായ ഡ്രീസ് ബുക്ക് പരിപാടിയിലും പങ്കുചേരാം.
ഗുഡ് നൈറ്റ് എന്ന നാടകം, ഫ്ലവർ ഗ്ലോബ്, ബിഗ് നെയിംസ് ഇൻ ഹിസ്റ്ററി, കളർ ഫാഷൻ, ഇൻവിസിബിൾ ഡുഒ തുടങ്ങിയ ഷോകളുമുണ്ടായിരിക്കും.
പോയട്രി നൈറ്റ് എന്ന പേരിൽ അറബിയിൽ കവിത മത്സരം അരങ്ങേറും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3000, 2000, 1000 ദിർഹം വീതം സമ്മാനം ലഭിക്കും.
പങ്കെടുക്കുന്നവർ പറയുന്നു
ഞാന്‍ സന്തോഷ കൊടുമുടിയില്‍ –കെവിൻ ഷെറി
കുട്ടികളുടെ പുസ്തകങ്ങൾ ചിത്രീകരിക്കുന്ന എെൻറ 15 വർഷത്തെ കരിയറിൽ, പല സ്കൂളുകളിലുമായി ആയിരക്കണക്കിന് ഷോകൾ നടത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം സ്കൂൾ സന്ദർശനങ്ങൾ അവസാനിപ്പിച്ച സമയത്താണ് വായനോത്സവത്തിെൻറ വാതിലുകള്‍ എെൻറ മുന്നില്‍ തുറക്കുന്നത്. രണ്ടു വർഷത്തിനു ശേഷം ലോകപ്രശസ്തമായ, കുട്ടികളുടെ വായനോത്സവത്തില്‍ പങ്കെടുക്കാൻ അറബ് നാഗരികതയുടെ സാംസ്കാരിക തലസ്ഥാനമായ ഷാര്‍ജയില്‍ എത്താനായതില്‍ ഏറെ സന്തോഷവും ആഹ്ലാദവും ഉണ്ടെന്ന് 'ഐ ആം ദ ബിഗസ്റ്റ് തിംഗ് ഓഫ് ദ ഓഷൻ' അവാർഡ് നേടിയ എഴുത്തുകാരനും ചിത്രകാരനുമായ കെവിൻ ഷെറി പറഞ്ഞു. യു.എ.ഇയില്‍ മാത്രമല്ല, ലോകമെമ്പാടും കുട്ടികളുടെ സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഷാര്‍ജ ബുക്ക് അതോറിറ്റി പ്രധാന പങ്കുവഹിക്കുന്നു. ലോകത്തെക്കുറിച്ച് അറിയാനുമുള്ള ഏറ്റവും നല്ല മാർഗം വായനയാണ്. എണ്ണമറ്റ പുതിയ വായനക്കാരെ സൃഷ്ടിക്കുന്ന ആഘോഷമാണ് വായനോത്സവം. ഈ അവസരം തന്നതിന് ഷാര്‍ജയോട് നന്ദി പറയുെന്നന്ന് കെവിൻ ഷെറി പറഞ്ഞു.
കുട്ടിക്കളിയിലൂടെ വായിക്കാം –മാറ്റ് ലാമോതെ
എെൻറ നോൺ-ഫിക്ഷൻ ചിത്ര പുസ്തകങ്ങൾ കുട്ടികളുടെ ജീവിതത്തിലൂടെ വ്യത്യസ്ത സംസ്കാരങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഏറ്റവും കൂടുതൽ വിറ്റുപോകുന്ന പുസ്തകങ്ങളുടെ കർത്താവായ അമേരിക്കൻ എഴുത്തുകാരനും ചിത്രകാരനുമായ മാറ്റ് ലാമോതെ പറഞ്ഞു. വായനോത്സവത്തില്‍ തെൻറ പങ്കാളിത്തത്തിലൂടെ ആശയങ്ങൾ പങ്കിടാനും ഉത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളിൽനിന്നും മുതിർന്നവരിൽനിന്നും പഠിക്കാനും പ്രതീക്ഷിക്കുെന്നന്നും ലാമോതെ പറഞ്ഞു.
കുട്ടികൾക്കൊപ്പം വരക്കാൻ കാത്തിരിക്കുന്നു –മിസാക്കോ റോക്സ്
വായനോത്സവത്തിെൻറ 12ാം പതിപ്പിെൻറ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ജാപ്പനീസ് മാങ്ക ആർട്ടിസ്റ്റ് മിസാക്കോ റോക്‌സ് പറഞ്ഞു. എന്നോടൊപ്പം മാങ്ക വരക്കാൻ ഇഷ്ടപ്പെടുന്ന കുട്ടികളെ കാത്തിരിക്കുകയാണ് ഞാന്‍. കോമിക്ക് ആർട്ടിസ്റ്റ്, മാങ്ക ടീച്ചർ, ക്ഷണിതാവ് എന്നനിലയിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. കുട്ടികൾക്ക് അവരുടെ വിവിധ പ്രവർത്തനങ്ങളിലൂടെ സർഗാത്മകത വളർത്തുന്നതിനും രചയിതാക്കളെ കണ്ടുമുട്ടുന്നതിനുമുള്ള മികച്ച സ്ഥലമാണ് ഷാര്‍ജ വായനോത്സവമെന്നും മിസാക്കോ റോക്‌സ് പറഞ്ഞു.
മാനസികാവസ്ഥ മാറ്റുന്നതിനുള്ള സുപ്രധാന വേദി –സ്വാദി മാർട്ടിൻ
കുട്ടികളുടെ മാനസികാവസ്ഥ മാറ്റുന്നതിനുള്ള സുപ്രധാന വേദിയാണ് ഷാര്‍ജ വായനോത്സവമെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റും അന്താരാഷ്ട്ര പ്രഭാഷകനുമായ സ്വാദി മാർട്ടിൻ. കുട്ടികൾക്ക് ദൈനംദിന ജീവിതവെല്ലുവിളികൾ നേരിടാനും ഉത്കണ്ഠ കുറക്കാനും സന്തോഷം പ്രോത്സാഹിപ്പിക്കാനും ഈ വേദി സഹായകമാണ്. ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന തീമുകൾ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളിലേക്ക് പ്രവേശനം പ്രാപ്തമാക്കുന്നതിലൂടെ ലോകത്ത് നിലനിൽക്കുന്ന വിശാലതയിലേക്ക് വായനോത്സവം കുട്ടികളെ കൊണ്ടുപോകുെന്നന്ന് സ്വാദി മാർട്ടിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.