പ്രവാസികളുടെ മക്കൾക്കും സർക്കാർ സ്കൂളിൽ പഠിക്കാം
text_fieldsഅബൂദബി: വരുന്ന അധ്യയനവർഷം മുതൽ വീടുകൾക്ക് സമീപമുള്ള സർക്കാർ സ്കൂളുകളിൽ ചേർന്നുപഠിക്കാൻ അർഹരായ പ്രവാസികളുടെയും മക്കൾക്കും അവസരമൊരുക്കി എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്‍റ്. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് 2022-23 അധ്യയന വർഷത്തിൽ പുതിയ മാതൃകാ സർക്കാർ സ്കൂളുകൾ ആരംഭിക്കുക.
അവരവരുടെ താമസകേന്ദ്രങ്ങൾക്ക് സമീപമുള്ള ഉചിതമായ സ്കൂളുകൾ മക്കൾക്കുവേണ്ടി തിരഞ്ഞെടുക്കാൻ മാതാപിതാക്കൾക്ക് അവസരമൊരുക്കുന്നതാണ് പുതിയ തീരുമാനം.
മറ്റു സർക്കാർ സ്കൂളുകൾക്ക് സമാനമായിരിക്കും പുതിയ മാതൃകാ സ്കൂളുകളുടെ പ്രവർത്തനസമയവും അക്കാദമിക് കലണ്ടറും.കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ വഹിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇമാറാത്ത് സ്കൂൾസ് എസ്റ്റാബ്ലിഷ്മെന്‍റിന് കീഴിലെ പത്തു സ്കൂളുകളിൽ ഒന്നുമുതൽ നാലാം തരം വരെയുള്ള കുട്ടികൾക്കാണ് പുതിയ സംവിധാനത്തിന്‍റെ ഗുണം ലഭിക്കുക.2024ഓടെ അഞ്ചും ആറും ക്ലാസുകളിൽ കൂടി പദ്ധതി നീട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.