നിറങ്ങൾ ചാലിച്ച് കുട്ടിക്കലാകാരന്മാർ
text_fieldsഷാർജ: കൊച്ചു കലാകാരൻമാരുടെ കലാവാസനകൾ പ്രകടിപ്പിക്കാൻ കമോൺ കേരള വേദിയിൽ ഒരുക്കിയ ‘ലിറ്റിൽ ആർട്ടിസ്റ്റ്’ ചിത്രരചന മത്സരം മത്സരാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കമോൺ കേരളയുടെ ആദ്യ ദിനം രാവിലെ 10 മുതൽ 12 വരെയായിരുന്നു മത്സരം. വൻ സന്നാഹത്തോടെ നടത്തിയ മത്സരങ്ങളിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു. ജൂനിയർ സീനിയർ വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. ജൂനിയർ തലത്തിലെ കുട്ടികൾക്ക് കളറിങ് മത്സരവും സീനിയർ തലത്തിലെ കുട്ടികൾക്ക് ചിത്രരചന മത്സരവുമാണ് നടന്നത്.
‘ഗിവിങ് ബാക് ടു നേച്ചർ’ എന്ന ആശയത്തിലൂന്നിയായിരുന്നു സീനിയർ കുട്ടികളുടെ ചിത്രരചന മത്സരം. കമോൺ കേരളയുടെ മൂന്നു ദിവസവും ചിത്രരചന മത്സരം നടക്കും. രജിസ്ട്രേഷൻ വഴി നിയന്ത്രിച്ച മത്സരത്തിന് തുടക്കം മുതൽ വൻ പ്രതികരണം ലഭിച്ചിരുന്നു. ഓൺലൈൻ രജിസ്ട്രേഷൻ കൂടാതെ ഓഫ് ലൈനായും സ്പോട്ട് രജിസ്ട്രേഷനും അവസരമൊരുക്കിയിട്ടുണ്ട്.
കമോൺ കേരളയുടെ അഞ്ചാം പതിപ്പിലും കുട്ടികൾക്ക് ചിത്രരചന മത്സരം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.