കുട്ടികൾക്ക് മാത്രമല്ല; രക്ഷിതാക്കൾക്കും ‘പഠനകാലം’
text_fieldsരക്ഷിതാവെന്ന നിലയിൽ ആശങ്കയോടെയും അതിലേറെ ആകാംഷയോടെയുമാണ് ഇ-ലേണിങ്ങിനെ സമീ പിക്കുന്നത്. പോസിറ്റീവായി സമീപിച്ചാൽ പുതിയ സാധ്യതകൾ കെട്ടിപ്പടുക്കാനുള്ള വേദി യാണിത്. എന്നാൽ, അലസമായാണ് നേരിടുന്നതെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാവും ഉണ്ടാവുക. ഇ-ലേണിങ് ഒരു പ്രത്യേക സാഹചര്യത്തിൽ തലയിൽ വീണതാണെങ്കിലും വീണത് വിദ്യയാക്കേണ്ടതു ണ്ട്.രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം നിരവധി ഗുണങ്ങളുണ്ട്. അത് കുട്ടികളുടെ നന്മക ്കായി വിനിയോഗിക്കുകയാണ് ചെയ്യേണ്ടത്. പുലർച്ചെ എഴുന്നേറ്റ് ബ്രേക് ഫാസ്റ്റും ടിഫിനും തയാറാക്കി കുളിപ്പിച്ചു യൂനിഫോമിടീപ്പിച്ചു ബസിലേക്ക് ഓടിച്ചിരുന്ന സമ്പ്രദായത്തിനോട് വിട ചൊല്ലി വീടകങ്ങളെ പാഠശാലയാക്കാം. കുട്ടികൾ സ്കൂളിൽ എത്തിയോ അതോ ബസിൽ ഉറങ്ങിപ്പോയോ, ടീച്ചർ അടിച്ചോ, ഉച്ച ഭക്ഷണം കഴിച്ചോ എന്നൊന്നും ആശങ്കപ്പെടാതെ കൺമുന്നിൽ തന്നെ കുട്ടികളെ പഠിപ്പിക്കുകയും വളർത്തുകയും ചെയ്യാം.
ചൂരലിെൻറ ഭയപ്പെടുത്തുന്ന സാന്നിധ്യം പുതിയ ക്ലാസ് മുറികളിലില്ല. ശിക്ഷാ ഭയമല്ല, അറിയുന്നതിെൻറ ആന്തരിക ആഹ്ലാദമാണ് പഠനത്തെ സഹായിക്കുന്നത് എന്ന കാഴ്ചപ്പാടാണ് ആധുനിക വിദ്യാഭ്യാസ രീതിക്ക്. ചില കുട്ടികള്ക്ക് ഡിജിറ്റൽ സ്ക്രീനിലെ അക്ഷരങ്ങളും ചിത്രങ്ങളും വേഗത്തിൽ ബോധ്യപ്പെടും. അത്തരം കുട്ടികൾക്ക് വളരെ ഫലപ്രദമാകുന്നതാണ് ഇ-ലേണിങ്. പരീക്ഷ രീതിയിലും ഓൺലൈൻ സംവിധാനം വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ഓരോ കുട്ടിക്കും തെൻറ സാധ്യതക്ക് അനുസരിച്ചുള്ള വ്യത്യസ്ത ചോദ്യപേപ്പറുകൾ നൽകുന്നതാണ് ഓൺലൈൻ സമ്പ്രദായം. ചോദ്യ പേപ്പർ പ്രിൻറ് ചെയ്യേണ്ടാതില്ലാത്തതിനാൽ ഒരു ക്ലാസിലെ കുട്ടികൾക്ക് വ്യത്യസ്ത ചോദ്യപേപ്പർ ഉണ്ടാക്കൽ ബുദ്ധിമുട്ടുള്ള കാര്യമല്ല. മാർക്കും പരീക്ഷ ഹാളിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് അറിയാനാവും.
പാഠപുസ്തകങ്ങളുടെ സ്ക്രീൻ ഷോട്ട് കാമറയിൽ കാണിച്ച് ടീച്ചർ എടുക്കുന്ന ക്ലാസായിരിക്കും ഓൺലൈൻ ക്ലാസെന്ന് വിചാരിക്കേണ്ട.
ഉള്ളടക്കം മാറാതെ ബോധന രീതിയിലും സാമഗ്രികളിലും വലിയ മാറ്റങ്ങളാണ് ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കുന്നത്. അധ്യാപകരുടെ പതിവ് പഠന രീതിയേക്കാളും വർണങ്ങളും ചിത്രങ്ങളും സിനിമയും എല്ലാം കണ്ടാസ്വദിച്ചു കൊണ്ടുള്ള പഠനം കുട്ടികളുടെ മനസ്സിൽ എളുപ്പത്തിൽ പതിയും. ഷേക്സ്പിയറുടെ ഒരു നാടകം വായിച്ചു മനസ്സിലാക്കുന്നതിനേക്കാളും തലയിൽ പതിയുക അത് വീഡിയോയിലൂടെ പഠിക്കുമ്പോഴായിരിക്കും. ഗണിതം, സയൻസ്, സാഹിത്യം തുടങ്ങിയ വിഷയങ്ങൾക്ക് ഓൺലൈൻ പഠനത്തിൽ വലിയ സാധ്യതകളാണ്.അധികം കുട്ടികൾക്കും ബാലികേറാമലയാണ് കണക്ക്. എന്നാൽ, അത് കമ്പ്യൂട്ടർ ഗെയിമുകളിലൂടെ ആവുമ്പോൾ കണക്കിനോടുള്ള വിരക്തി ഇല്ലാതാകും. കഥകളും കവിതകളും അനിമേഷൻ വീഡിയോകളിലൂടെയും പഠിക്കാൻ കഴിയും. കോവിഡിന് ശേഷവും യു.എ.ഇയിലെ ചില സ്കൂളുകൾ ഓൺലൈൻ പഠനം തുടരുവാൻ സാധ്യത ഉണ്ടെേത്ര.രക്ഷിതാക്കൾ കൂടെ ഇരിക്കുന്നത് കൊണ്ട് കുട്ടികളുടെ പഠനത്തിൽ അവരും മുഴുകുകയാണ്. അവർ എന്ത് പഠിക്കുന്നു എന്ന് രക്ഷിതാക്കളും അറിയുകയാണ്. അതിനാൽ ഹോം വർക് ചെയ്യാൻ കുട്ടികൾക്ക് ട്യൂഷന് പോകേണ്ട ആവശ്യം വരില്ല.
അതേസമയം, വേണ്ടവിധം ഓൺലൈൻ പ്ലാറ്റ്ഫോമിനെ സ്കൂളുകൾ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ ഈ ശ്രമം വഴിപാടാകും. ഫീസ് വാങ്ങാനുള്ള ഒരു തന്ത്രമായി ഇതിനെ കാണരുത്. ഈ രംഗത്തുള്ള വിദഗ്ധ വ്യക്തികളെയും ഏജൻസികളെയും ഉപയോഗപ്പെടുത്തി കരിക്കുലം അടിസ്ഥാനമാക്കി ലോകത്ത് കിട്ടാവുന്ന പഠന സാമഗ്രികൾ സ്വന്തമാക്കി ബോധന രീതിയിലും മാറ്റം വരുത്തിയാൽ കാലത്തിനൊപ്പം സഞ്ചരിക്കാം. അധ്യാപകർക്ക് നല്ല പരിശീലനം നൽകിയില്ലെങ്കിൽ സംവിധാനങ്ങൾ ഉണ്ടായിട്ടും കാര്യമുണ്ടാകില്ല. അധ്യാപകർ ഈ മാറ്റം നന്നായി ഉൾക്കൊള്ളേണ്ടതുണ്ട്.കായിക പരിശീലനവും ലബോറോട്ടറിയും അസംബ്ലിയും എല്ലാം നഷ്ടപ്പെടുമെങ്കിലും ശ്രമിച്ചാൽ ഇതെല്ലാം ഭാഗികമായെങ്കിലും കമ്പ്യൂട്ടർ സ്ക്രീനിലൂടെ പ്രയോഗപ്പെടുത്താൻ കഴിയും. വ്യായാമത്തിെൻറയും സയൻസ് ലാബിെൻറയും പഠ്യേതര വിഷയങ്ങളുടെയും ഡോക്യുമെൻററികൾ ഉപയോഗപ്പെടുത്തി മികവുറ്റ ഓൺലൈൻ സ്കൂൾ നിർമിക്കാൻ കഴിയും.
രക്ഷിതാക്കളുടെ ബുദ്ധിമുട്ടുകൾ താൽകാലികമാണെന്ന് കരുതി കുട്ടികൾക്ക് വേണ്ടി തയാറാവേണ്ടതുണ്ട്. പതിവ് ദിനചര്യകളിൽ നിന്നും മാറേണ്ടി വരും. കുട്ടികളെ സ്കൂളിലേക്കയച്ചാലുള്ള പകൽ സമയത്തെ ഉറക്കവും ചാറ്റിങ്ങും ഗോസിപ്പും എല്ലാം കുറക്കേണ്ടി വരും. വീട്ടിലെ ‘ഭാരമായി’ കുട്ടികളെ സ്കൂളിലേക്ക് തള്ളി വിടുന്നതിന് പകരം അധ്യാപകരോടൊപ്പം പങ്കാളിയായാൽ നിങ്ങൾക്കും അറിവ് നേടാനാവും. ഈ അവസരത്തെ ക്രിയാത്മകമായി രക്ഷിതാക്കള് പ്രത്യേകിച്ചും അമ്മമാര് പ്രയോജനപ്പെടുത്തണം.രണ്ടോ മൂന്നോ കുട്ടികളുള്ള വീട്ടിൽ എല്ലാവർക്കും ഡിവൈസുകൾ ഇല്ലാത്തതും വേറെ വേറെ മുറികൾ ഇല്ലാത്തതും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. പിതാവും മാതാവും ജോലിക്ക് പോകുന്ന കുടുംബങ്ങളിൽ കുട്ടികളെ ഒറ്റക്ക് വീട്ടിൽ ഇരുത്തി പോകാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ൈകയ്യെഴുത്തിെൻറയും വായനയുടെയും നിലവാരം കുറയുമെന്നത് ഈ സംവിധാനത്തിെൻറ ന്യുനതയാണെങ്കിലും പ്രായോഗിക ജീവിതത്തിലും ൈകയെഴുത്തിെൻറ ഉപയോഗം ഇല്ലാതാവുകയാണ്. വായനയും എഴുത്തും എല്ലാം ഡിജിറ്റൽ ആയി മാറി കഴിഞ്ഞില്ലേ. കോവിഡ് മനുഷ്യ ജീവിതത്തെ ആകപ്പാടെ മാറ്റി കൊണ്ടിരിക്കുകയാണ്. അതിൽ പ്രധാനപ്പെട്ടതാണ് വീടകങ്ങളെ ക്ലാസ് മുറികളാക്കുന്ന ഈ മാറ്റം. അതിനെ നാം ഉൾക്കൊണ്ടേ മതിയാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.