ഇൗ കുഞ്ഞുങ്ങൾ ലോകത്തെ പഠിപ്പിക്കുന്നു, വലിയ പാഠങ്ങൾ
text_fieldsകൈ കഴുകലും രോഗപ്രതിരോധവും പറയുന്ന വിഡിയോകൾ സൂപ്പർ ഹിറ്റ്
ദുബൈ: ഇപ്പോ എല്ലാ സ്ഥലത്തും കോവിഡുള്ളതാണ്, അതുകൊണ്ട് മാസ്ക് ഇടണം, പുറത്തുപോകു േമ്പാൾ കൈ സൂക്ഷിക്കണം, വൃത്തിയില്ലാതെ നടക്കുന്നത് റോങ് ആണ്.... സമൂഹ മാധ്യമങ്ങളിൽ പ ാറിനടക്കുന്ന ഒരു വിഡിയോയിലെ സംഭാഷണമാണത്.
ദുരന്തങ്ങൾക്ക് കുറച്ച് മനുഷ്യരുടെ ജീവനെടുക്കാൻ കഴിയുമായിരിക്കും. പക്ഷേ, മനുഷ്യത്വത്തെ കൊണ്ടുപോകുവാൻ അവക്കാവില്ല തന്നെ. ആടിയുലയുന്ന സമ്പദ് വ്യവസ്ഥയിലും ജനങ്ങളെ ചേർത്തുപിടിക്കാൻ യു.എ.ഇ രാഷ്ട്രനായകർ ഉജ്വലവും സമയോചിതവുമായ നടപടികൾ കൈക്കൊണ്ടു കഴിഞ്ഞു. അവർ കൊളുത്തിയ വെളിച്ചം കൂടുതൽ മനുഷ്യരിലേക്ക് പങ്കുവെക്കാൻ നമ്മൾ ഒാരോരുത്തരും മുന്നിട്ടിറങ്ങും.
ഒാരോ മനുഷ്യരുടെയും വേദന നമ്മുടേതായി കണ്ട് അവ ശമിപ്പിക്കാൻ നമ്മൾ പൊരുതുക തന്നെ ചെയ്യും. കൊറോണക്കാലത്ത് സഹജീവികൾക്ക് കൈത്താങ്ങാകാൻ മുന്നോട്ടുവരുന്ന സംരംഭങ്ങൾക്കും കൂട്ടായ്മകൾക്കും അവരുടെ പദ്ധതികൾ ഗൾഫ് മാധ്യമവുമായി പങ്കുവെക്കാം. വാട്ട്സ്ആപ്: 0556699188. ഫോൺ: 0556139093, 0556753959. ഇ-മെയിൽ: dubai@gulfmadhyamam.net.
ഒരു കുഞ്ഞു മിടുക്കൻ നമ്മെ കൈ കഴുകാൻ പഠിപ്പിക്കുകയാണ്. കുട്ടികളുടെ വികൃതികളും സന്തോഷങ്ങളുമെല്ലാം സുഹൃത്തുക്കളുമായി പങ്കുവെക്കാറുള്ള പലരും കോവിഡ് ബോധവത്കരണത്തിനുള്ള മാധ്യമമായി കൂടി സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുകയാണിപ്പോൾ.
ഇത് ഒരു കുട്ടിക്കളിയായി കണക്കാക്കി തള്ളരുത്. ഒരു വിദഗ്ധൻ മണിക്കൂറുകളോളം ക്ലാസെടുത്താലും ശ്രദ്ധിക്കാത്തവർ പോലും കുഞ്ഞുങ്ങൾ പങ്കുവെക്കുന്ന രോഗപ്രതിരോധത്തിനുള്ള ബ്രേക്ക് ദ ചെയിൻ സന്ദേശം സ്വീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. സ്കൂൾ അവധി ആയതുകൊണ്ട് വീട്ടിലുള്ള കുട്ടികൾ ഇത്തരത്തിൽ ഏറെ രസകരവും സർഗാത്മകവുമായ പ്രവർത്തനങ്ങളുമായി സജീവമാണ്.
മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഒാരോരുത്തരുടെ കൈയിലും വിഡിയോ ആയും സ്റ്റാറ്റസുകളായും കൈ കഴുകൽ സന്ദേശവും മറ്റ് ആരോഗ്യ ശീലങ്ങളും എത്തിച്ചേരുന്നുണ്ട്. കാണുന്നവർ അത് പാലിക്കുക കൂടി ചെയ്താൽ രോഗവ്യാപനം തടയൽ ഏറെ എളുപ്പമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.