ചൈന-ജി.സി.സി ഉച്ചകോടി യു.എ.ഇ സംഘത്തെ നയിച്ച് ഫുജൈറ ഭരണാധികാരി
text_fieldsഅബൂദബി: സൗദി അറേബ്യയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ചൈന-ജി.സി.സി ഉച്ചകോടിയിലും അറബ്-ചൈനീസ് സഹകരണ വികസന ഉച്ചകോടിയിലും യു.എ.ഇയെ പ്രതിനിധാനം ചെയ്ത് സുപ്രീംകൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി പങ്കെടുത്തു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് യു.എ.ഇ പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തത്.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനാണ് ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ചത്. സാമ്പത്തിക വളർച്ചയും വികസനവും ഉൾപ്പെടെ വിവിധ മേഖലകളിലെ സഹകരണ അവസരങ്ങളെ കുറിച്ച് ഉച്ചകോടിയിൽ ചർച്ച നടന്നു. വിവിധ ജി.സി.സി രാജ്യങ്ങളിലെ നേതാക്കൾ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, വിവിധ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.