Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2021 8:23 AM IST Updated On
date_range 11 Feb 2021 8:23 AM ISTയു.എ.ഇക്ക് പിന്നാലെ ചൈനയും ചൊവ്വയിൽ
text_fieldsbookmark_border
ദുബൈ: യു.എ.ഇയുടെ ഹോപ് പ്രോബ് ചൊവ്വയിലെത്തി 24 മണിക്കൂർ തികയുന്നതിന് മുേമ്പ ചൈനയുടെ ബഹിരാകാശവാഹനം ചൊവ്വയിലെത്തി. ജൂലൈയിൽ വിക്ഷേപിച്ച ടിയാൻവനാണ് ബുധനാഴ്ച രാത്രി ചുവന്നഗ്രഹത്തിലെത്തിയത്. അടുത്തയാഴ്ച യു.എ.സിെൻറ പെർസെവറൻസും ചൊവ്വയിലെത്തുന്നുണ്ട്. ഭൂമിയുമായി ചൊവ്വ ഏറ്റവും അടുത്ത് നിൽക്കുന്ന സമയമായതിനാലാണ് ഫെബ്രുവരി മാസം ഈ രാജ്യങ്ങൾ തെരഞ്ഞെടുത്തത്. ഹോപ് ജൂലൈ 20നും ടിയാൻവൻ 23നും പെർസെവറൻസ് 30നുമാണ് വിക്ഷേപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story