ചൈന മഞ്ഞണിഞ്ഞ പ്രഭാതത്തിൻെറ വശ്യത
text_fieldsഓരോ തവണ ചൈനയില്‍ ഇറങ്ങുമ്പോഴും പുതുമണവാട്ടിയുടെ മൊഞ്ചാണ് ആ രാജ്യത്തിന്. നിറയെ യാ ത്രക്കാരുള്ള ഒരു ബുള്ളറ്റ് ട്രെയിന്‍ കുതിച്ചുപായുന്നത് പോലെ നിശബ്ദമായി ലോകത്തിെ ൻറ നെറുകയിലേക്ക് ഓടിക്കയറുകയാണ് ചൈന. എല്ലാം കീഴടക്കിയവെൻറ പുഞ്ചിരിയുണ്ട് ഓര ോ ചൈനക്കാരെൻറയും മുഖത്ത്. ഇവിടെയാണ് ലോകത്ത് ആദ്യമായി കമ്യൂണിസം നടപ്പാക്കിയത്. പ ക്ഷെ, ഏകകക്ഷിയായി ഇതൊരു കമ്യൂണിസ്റ്റ് രാജ്യമെന്ന് പറയാന്‍ തോന്നിപ്പിക്കുന്ന അടയ ാളങ്ങളൊന്നും ചൈനയില്‍ എവിടെയും ദൃശ്യമല്ല.ഗതകാല പ്രൗഢിയും ആധുനികതയും നിഴലിക്കു ന്ന നഗരങ്ങളാണ് ചൈനയുടെ മുഖമുദ്ര. പ്രകൃതിയോട് മല്ലിട്ട് വിത്തിട്ടു വിളകൊയ്ത കര്‍ഷക ന്റെ മണ്ണ്. സ്ഥിരോല്സാഹികളുടെ ചരിത്രം. പ്രായമായ സ്ത്രീകളും പുരുഷന്മാരും അവരവരുടെ തൊഴിലുകളില്‍ വ്യാപൃതർ. അനേകം പാലങ്ങള്‍, നദികള്‍, കനാലുകള്‍. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയായ ‘യാങ്സേ’ ചൈനയിലാണ്. ഈ നദി തുറന്നിട്ട വ്യാപാര സാധ്യതകളാണ് യൂറോപ്പിനെ യും ബ്രിട്ടനെയും ചൈനയിലേക്ക് എത്തിച്ചത്.
കേട്ടറിഞ്ഞ ചൈനയേക്കാള്‍ അമ്പരപ്പാണ് കണ്മുമ്പിലുള്ള ചൈന സമ്മാനിച്ചത്. ചരിത്രത്തിലെ നന്മയും തിന്മയും കലഹവും വീറും വാശിയും ഈ രാജ്യത്തിനും സ്വന്തമാണ്. അവരുടെ സഹനത്തിെൻറയും സമര്‍പ്പണത്തിന്റെയും കഥകള്‍ പറയും ലോകാത്ഭുതങ്ങളിലൊന്നായ വൻമതിൽ. ബി.സി ഏഴാം നൂറ്റാണ്ടിൽ തുടങ്ങി എ.ഡി പതിനാറാം നൂറ്റാണ്ടിലാണത്രേ വന്മതിലിെൻറ പണി തീര്‍ന്നത്. കൃഷിയും കാലിവളർത്തലുമെല്ലാം ഉപേക്ഷിച്ച് പല തലമുറകൾ ഒന്നടങ്കം മതിൽ നിർമ്മാണത്തിൽ മുഴുകുകയായിരുന്നു.വലുതെങ്കിലും നരവീണ ഗ്രാമങ്ങളുണ്ട് ചൈനയുടെ ഉള്‍നാടുകളില്‍. ഒരു നിറവും ഒരേ മുഖവും അനേകം സംസ്ക്കാരങ്ങളും വേഷങ്ങളുമായി ചൈന ലോകത്തിനു മുന്പില് കൗതുക മുണര്‍ത്തുന്നു. തണല്‍ വിരിച്ചുനില്ക്കുന്ന നഗരങ്ങള്‍. ഭോജനശാലകളില്‍ സമൃദ്ധമായ കായല്‍വിഭവങ്ങള്‍. ജൈവ പദാര്‍ത്ഥങ്ങള്‍ വിൽക്കുന്ന അങ്ങാടിക്കടകളില്‍ ഉണക്കമീൻ പോലെ ഉണങ്ങിയ കരിന്തേളും അട്ടയും വണ്ടുകളും ചിലതരം പുഴുക്കളും. സ്ഫടിക ഭരണികളിൽ പത്തിവിടർത്തിയ പാമ്പിനെയിട്ട നാടൻ വീഞ്ഞ് സുവോളജി ലാബിനെ ഓർമ്മിപ്പിച്ചു.
ചില്ലുകൂട്ടിലെ കായല്‍ജലത്തില്‍ വിവിധയിനം ജീവികള്‍. വെള്ളംനിറച്ച ചരുവങ്ങളിൽ ജീവനുള്ള തവളകളും മത്സ്യങ്ങളും മറ്റു പല ഉഭയജീവികളും വലിയ വണ്ടുകളും. മണ്ണിരയും പഴുതാരയും കുഞ്ഞന്‍ പാമ്പുകളും വറചട്ടിയില്‍ കരിഞ്ഞമരുന്ന ഗന്ധം. കരുതലോടെ, കൊതിയോടെ, ധ്യാനത്തോടെ അതെല്ലാം അവര്‍ ഭക്ഷിക്കുന്നു.ഇതൊന്നും ഇഷ്ടപ്പെടാത്ത സഞ്ചാരികള്‍ക്ക് ‘സിംജിയാങ്'കാരുടെ ഭോജനശാലകളെ ആശ്രയിക്കാം. അറുത്തതും ശുദ്ധമായതും മാത്രമേ അവർ വിളമ്പുകയുള്ളൂ. പൊടികളൊന്നും ചേർക്കില്ല. ഗ്രാനുല്‍സ് അഥവാ കൊത്തുകൾ മാത്രമാണ് ഉപയോഗിക്കുക.സ്റ്റാർട്ടർ വിഭവമായി അവർ വിളമ്പുന്ന സോളാ ടുട്ടൂസിന് ആകർഷകമായ രുചിയാണ്. വലിയ ഉരുളക്കിഴങ്ങ്, നൂഡിൽസ് പരുവത്തിൽ ചീർന്നെടുത്ത് കൊത്തുമുളകും ചില പച്ചിലകളും ചേർത്ത് നമ്മുടെ കണ്മുമ്പില് വഴറ്റിയെടുക്കുന്നു. തികച്ചും പ്രകൃതിദത്തം.
ഒരിക്കല്‍ കഴിക്കാന്‍ കയറിയത് പ്രാവിറച്ചി മാത്രം ലഭിക്കുന്ന ഒരു ഭക്ഷണശാലയിലായിരുന്നു. തൂവലും അകം പണ്ടങ്ങളുമൊക്കെ ഒഴിവാക്കി മസാലകളില്ലാതെ അപ്പാടെ പുഴുങ്ങിയവയോ കൊത്തിനുറുക്കി തീയില്‍ ചുട്ടെടുത്തതോ എണ്ണയില്‍ ഫ്രൈ ചെയ്തതോ ആയ പ്രാവിന്കൂട്ടങ്ങളാണ് അവിടത്തെ വിഭവങ്ങള്‍. കഴിക്കാനിരുന്നപ്പോള്‍ വെന്ത കണ്ണും വേവാത്ത കൊക്കും അലോസരമുണ്ടാക്കി. അന്ന് സൂപ്പും സാലഡും മാത്രം കഴിച്ചു സ്ഥലം കാലിയാക്കി. മറ്റൊരവസരം Peking Duck കഴിക്കാന്‍ പോയി. താറാവിെൻറ തൂവല്കളഞ്ഞ് മസാലകള്‍ ചേര്‍ത്ത് തൊലിയോടെ തീയില്‍ വേവിച്ചെടുക്കുന്ന ഒരു വിശിഷ്ട ഭോജ്യമാണത്. ഒരാള്‍ക്ക് ഒരു താറാവ്. അത് വിളമ്പാനൊരു സേവകന്. ലോകപ്രശസ്തമാണ് ഇതിെൻറ രുചി.
ഭക്ഷണംപോലെ ദുരൂഹമാണ് ചൈനയില്‍ ഭാഷയും. പാശ്ചാത്യനോടും പൌരസ്ത്യനോടും അവരുടെ ഭാഷാപ്രയോഗം ഒരേ ടോണിലാണ്. നിങ്ങളെന്തുകൊണ്ട് ഞങ്ങളുടെ ഭാഷ പഠിച്ചില്ലെന്ന മട്ടില്‍ അവര്‍ നമുക്കുനേരെ പുരികമുയര്‍ത്തും. ചില്ലുതരികള്‍ വീണുടയുന്നതു പോലെയാണ് അവരുടെ സംസാരം. നമ്മളെന്തു ചോദിച്ചാലും അവര്‍ക്കതിന് വ്യക്തമായ ഉത്തരങ്ങളുണ്ട്. അവര്‍ പറയും. ശുദ്ധമായ ചൈനീസില്‍. നമുക്ക് മനസിലാകുന്നില്ലെന്ന് അവര്‍ കരുതുന്നതേയില്ല. ആധുനിക ചൈനയുടെ വ്യാപാര തലസ്ഥാനമാണിപ്പോൾ ഗ്വാങ്ഷോ നഗരം. വർഷത്തിൽ രണ്ടുതവണ നടക്കുന്ന 'കാൻറൺ കമൊഡിറ്റി ഫെയര്‍’ പ്രശസ്തമാണ്. ഇടനില കച്ചവട കേന്ദ്രങ്ങളെ ഒഴിവാക്കി റഷ്യയും ആഫ്രിക്കയും മധ്യ-പൗരസ്ത്യ രാജ്യങ്ങളും ഇപ്പോൾ ചൈനയുമായി നേരിട്ടാണ് ഇടപാട്.
മധ്യവർത്തികളായിരുന്ന നമ്മുടെ നാട്ടുകാര്‍ക്കിതില്‍ കാര്യമായ നഷ്ടമുണ്ട്. ‘മാവോ സേതുംഗ്’ എന്ന് നമ്മൾ വിളിക്കുന്ന അവരുടെ “മൗച്ചുതോ'’ നയിച്ച ലോംഗ് മാർച്ചിന്റെ അലയൊലികളൊന്നും ഇപ്പോള്‍ ചൈനയിലില്ല. നമ്മുടെ ഗാന്ധിജിയെ പോലെ കറൻസി നോട്ടിലെ ചിത്രം മാത്രമാണ് ഇന്നവര്‍ക്ക് മാവോ!
നഗരമധ്യത്തിലായി ഏക്കറുകണക്കില് സംരക്ഷിച്ചു നിർത്തിയ ഒരു പൂന്തോട്ടമുണ്ട്. അതിന് നടുവിലായി ഒരു മസ്ജിദ്. ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ കുറച്ചുകൂടി മുന്നോട്ടു നടന്നാൽ ഒരു ‘ദര്‍ഗ്ഗ’ കാണാം. പ്രവാചകൻ മുഹമ്മദ് നബിയുടെ അനുചരരില്‍ പ്രമുഖനായ സഅദ് ഇബ്നു അബീ വഖാസിെൻറ ഖബറിടമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. പ്രവാചകകാലത്ത് ഇദ്ദേഹത്തിനായിരുന്നുവത്രേ ചൈനയിലെ ഇസ്ലാമിക പ്രബോധന ദൗത്യം. വെള്ളിയാഴ്ചകളിലെ ജുമൂഅക്ക് പള്ളികള്‍ നിറഞ്ഞുകവിഞ്ഞിരിക്കും. ആദ്യം ചൈനീസിലും പിന്നെ അറബിയിലുമാണ് ഖുതുബ.
ചിന്തോങ് നഗരത്തിലാണ് ലോകപ്രശസ്ത ചൈനീസ് തത്വചിന്തകൻ കൺഫ്യൂഷസിന്റെ ജന്മദേശം. ബി.സി.അഞ്ഞൂറാമാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹത്തിെൻറ ദർശനങ്ങളോട് കൗമാരഘട്ടത്തില്‍ താല്പര്യം തോന്നിയിരുന്നു. മാനുഷികമൂല്യങ്ങൾക്കും ദാര്‍ശനിക കലകൾക്കും പ്രാധാന്യം നൽകുന്ന യുക്തിഭദ്രമായ ചിന്തകളുടെ പ്രചാരകനായിരുന്നു കണ്‍ഫ്യൂഷസ്. സര്‍വ്വ മനുഷ്യരിലും ജീവജാലങ്ങളിലും നന്മയുടെ അംശമുണ്ടെന്നും അറിവാണ് ഏറ്റവും വലിയ ധനമെന്നുമായിരുന്നു അദ്ദേഹത്തിെൻറ ചിന്ത. പുതിയ ചൈന വീണ്ടും കൺഫ്യൂഷസ് ദർശനങ്ങൾക്ക് പ്രാമുഖ്യം നല്കാന് തുടങ്ങിയിട്ടുണ്ട്.
ടിയാനന്മെന് സ്ക്വയര്‍, ചില്ലുപാലം, ഫോര്‍ബിഡന്‍ സിറ്റി, വാങ്ഫൂജിങ് സ്ട്രീറ്റ്.. ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണേണ്ട രാജ്യങ്ങളില്‍ ഒന്നാണ് ചൈന. അതിവേഗമാണ് ചൈനയുടെ സഞ്ചാരം. ഒന്നുമായിട്ടില്ല; ഇനിയുമുണ്ട് വെട്ടിപ്പിടിക്കാന്‍ എന്നൊരു വാശിപോലെയാണ് ലോകഭൂപടത്തിലെ ഞരമ്പുകളിലൂടെ ചൈന കുതിച്ചോടുന്നത്. മഞ്ഞണിഞ്ഞ പ്രഭാതത്തിന്റെ വശ്യതപോലെ സഞ്ചാരികളെ കൊതിപ്പിക്കുന്നു ചൈനയും ചൈനക്കാരും.
നിങ്ങളുടെ പ്രിയപ്പെട്ട
യാത്രാനുഭവങ്ങൾ
dubai@gulfmadhyamam.net
എന്ന വിലാസത്തിൽ അയക്കുക.
അല്ലെങ്കിൽ
055 669 9188
എന്ന നമ്പറിൽ വിളിക്കു.
ഏറ്റവും മികച്ച കുറിപ്പുകൾക്ക് മുൻനിര ട്രാവൽബാഗ് ബ്രാൻഡായ
നൽകുന്ന ഉഗ്രൻ സമ്മാനങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.