പൂന്തോട്ടത്തിൽ തൂങ്ങിക്കിടക്കും ചൈനീസ് ലാന്‍റേൻ
text_fieldsചൈനീസ് ലാന്‍റേൻ എന്ന പേരു പോലെ തന്നെയാണ് ഇതിന്‍റെ പൂക്കളും. ശരിക്കും ഒരു ചൈനീസ് ലാന്‍റേൻ പോലെ തന്നെ ഇരിക്കും ഈ പൂക്കൾ. അതുപോലെ നീളത്തിൽ തൂങ്ങി കിടക്കും. അതുകൊണ്ടുതന്നെയാണ് ഈ പേര് ഇതിന് ലഭിച്ചതും. ചൈനീസ് ലാന്‍റേൻ പൂക്കളിൽ ഏറ്റവും മനോഹരമായ പൂക്കളിൽ ഒന്നാണ് ഈ അബൂറ്റി ലോൺ പിക്തും. ഇതിനെ ഫ്ലവറിങ് മാപ്പിൾ, ടൈഗർ ഐ എബ്യുട്ടിലോൺ, ബെൽ ഹിബിക്കസ്, ചൈനീസ് ഹിബിക്കസ് എന്നിങ്ങനെ അറിയപ്പെടും. മാപ്പിൾ ലീഫ് പോലെ ആണ് ഇതിന്‍റെ ഇലകൾ. ഇതിന്‍റെ പല വകഭേദങ്ങൾ ഉണ്ട്. യെല്ലോ, പീച്ച്, ചുവപ്പ് അങ്ങനെ. എട്ട് അടിയോളം പൊക്കം വെക്കുന്ന ചെടിയാണിത്. പെട്ടന്ന് വളരുകയും ചെയും. എന്നും പൂക്കൾ കാണും ഈ ചെടിയിൽ. മൂന്നു നാലു ദിവസം നിൽക്കുകയും ചെയ്യും. ഈ ഒരു ചെടിയുണ്ടേൽ നമ്മുടെ ഗാർഡൻ എന്നും ചിത്രശലഭങ്ങളും കിളികളെയും കൊണ്ട് നിറയും. നമുക്ക് ബാൽക്കണിയിൽ ചട്ടിയിൽ ഇതിനെ വളർത്താം. പ്രൂൺ ചെയ്തു മനോഹരമാക്കി നിർത്താം. 12 ഇഞ്ച് പൊക്കത്തിൽ നിർത്തിയിട്ട് ബാക്കി പ്രൂൺ ചെയ്തു കൊടുക്കാം. എല്ലാ ദിവസവും പൂക്കൾ തരുന്ന ചെടിയാണിത്. വേനൽകാലത്ത് ഭാഗികമായി വെയിൽ ഉള്ളിടത്ത് വെക്കാം. മഴക്കാലം ആകുമ്പോൾ സൂര്യപ്രകാശം ഉള്ളിടത്ത് വെക്കണം. മഴക്കാലം ആകുമ്പോൾ പ്രൂണിങ് പാടില്ല.
വിത്തുകൾ ഇട്ട് കിളിപ്പിച്ച് എടുക്കാം. ഏറ്റവും നല്ലത് ഇതിന്‍റെ തണ്ട് കട്ട് ചെയ്തു കിളിപ്പിച്ച് എടുക്കുന്നതാണ്. പോട്ടിങ് മിക്സ് നല്ല ട്രെയ്നേജ് ഉള്ള ചട്ടി നോക്കി വേണം എടുക്കാൻ. ഗാർഡൻ സോയിൽ, ചാണകപ്പൊടി, കൊക്കോ പീറ്റ് പെർമി കമ്പോസ്റ്റ്, എല്ലുപൊടി എന്നിവ വെച്ച് നമുക്ക് പോട്ടിങ് മിക്സ് തയ്യാറാക്കാം. 40 ശതമാനം ഗാർഡൻ സോയിൽ, 20 ശതമാനം ചാണകപ്പൊടി, 20 ശതമാനം കൊക്കോപീറ്റ്, എല്ലുപൊടി 10 ശതമാനം ബാക്കി നമ്മുടെ കയ്യിൽ ഉള്ളത് ചേർക്കാം. ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണിത്. ഇതിന്‍റെ ഹൈബ്രിഡ് വകഭേദങ്ങൾ ഇപ്പോൾ ലഭ്യമാണ്. അതിക പരിചരണം ആവശ്യമില്ലാത്ത ഈ ചെടിയെ നമുക്ക് നമ്മുടെ ഗാർഡനിൽ കൂട്ടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.