ചിരന്തനയുടെ ‘അൽ റയ്യാൻ’ റമദാൻ പ്രത്യേക പതിപ്പ് പുറത്തിറക്കി
text_fieldsദുബൈ: ചിരന്തന പ്രസിദ്ധീകരിച്ച പ്രത്യേക റമദാൻ പതിപ്പ് ‘അൽ റയ്യാൻ’ പ്രകാശനം ചെയ്തു. ദുബൈയിൽ നടന്ന വാർത്തസമ്മേളനത്തിൽ ചിരന്തന വൈസ് പ്രസിഡന്റ് സലാം പാപ്പിനിശ്ശേരി, പെർഫെക്ട് ഗ്രൂപ് മാനേജിങ് ഡയറക്ടർ അഡ്വ. സിറാജുദ്ദീന് ആദ്യ പ്രതി നൽകിയായിരുന്നു പ്രകാശനം.
ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി, അവന്യൂ ട്രാവൽസ് എം.ഡി ഷഫീഖ്, യാബ് ലീഗൽ സർവിസസ് മാനേജർ ഫർസാന, കെ.എം.സി.സി നേതാവ് ടി.പി. അബ്ബാസ് ഹാജി, പുസ്തകം എഡിറ്റർമാരായ ജലീൽ പട്ടാമ്പി, എൻ.എ.എം ജാഫർ, മാർക്കറ്റിങ് പ്രതിനിധി സാദിഖ് ബാലുശ്ശേരി, ചിരന്തന ട്രഷറർ ടി.പി. അഷ്റഫ് എന്നിവരും പങ്കെടുത്തു. ചിരന്തനയുടെ 42ാം പുസ്തകമാണ് ഇതെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തോടെ 50ലധികം പുസ്തകങ്ങളാകുമെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു.
പുസ്തകങ്ങളിലൂടെയും മറ്റു സർഗാത്മക പ്രവർത്തനങ്ങളിലൂടെയും കൂടുതൽ സജീവതയുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. 22 വർഷങ്ങൾക്കകം ഗൾഫിലെ സാംസ്കാരിക മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ പ്രസ്ഥാനമായി ചിരന്തന മാറിയെന്നും ഇത് അഭിമാനകരമാണെന്നും അത്തരം പ്രവർത്തനങ്ങൾ തുടരുമെന്നും സലാം അഭിപ്രായപ്പെട്ടു. ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.