Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ചി​ര​ന്ത​ന-​മു​ഹ​മ്മ​ദ് റ​ഫി പു​ര​സ്കാ​രം ര​ണ്ടു​പേ​ർ​ക്ക്​

text_fields
bookmark_border
അബ്ദുല്ല കമാൻപാലം  സാം വർഗീസ്
cancel
camera_alt

അബ്ദുല്ല കമാൻപാലം  സാം വർഗീസ്

ഷാ​ർ​ജ: അ​ന​ശ്വ​ര ഗാ​യ​ക​ൻ മു​ഹ​മ്മ​ദ് റ​ഫി​യു​ടെ പേ​രി​ൽ ചി​ര​ന്ത​ന-​ദ​ർ​ശ​ന സാം​സ്കാ​രി​ക വേ​ദി ന​ൽ​കു​ന്ന ചി​ര​ന്ത​ന-​മു​ഹ​മ്മ​ദ് റ​ഫി പു​ര​സ്കാ​രം യു.​എ.​ഇ​യി​ലെ സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ അ​ബ്ദു​ല്ല ക​മാ​ൻ​പാ​ല​ത്തി​നും സാം ​വ​ർ​ഗീ​സി​നും. മു​ഹ​മ്മ​ദ് റ​ഫി​യു​ടെ ച​ര​മ​ദി​ന​മാ​യ ജൂ​ലൈ 3ന് ​ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ക്കു​ന്ന റ​ഫി നെ​റ്റി​ൽ​വെ​ച്ച് ഐ.​എ.​എ​സ് പ്ര​സി​ഡ​ന്റ് നി​സാ​ർ ത​ള​ങ്ക​ര പു​ര​സ്കാ​രം ന​ൽ​കും.

ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​യി​ലെ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. ചി​ര​ന്ത​ന പ്ര​സി​ഡ​ന്‍റ്​ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി, ദ​ർ​ശ​ന പ്ര​സി​ഡ​ന്‍റ്​ സി.​പി. ജ​ലീ​ൽ, മാ​ജി​ദ് ശൈ​ഖ് ബോ​ബൈ, റ​ഹ്മ​ത്തു​ല്ല ത​ള​ങ്ക​ര, പീ​ർ മു​ഹ​മ്മ​ദ് ത​മി​ഴ്നാ​ട് എ​ന്നി​വ​ർ അ​ട​ങ്ങി​യ ജൂ​റി​യാ​ണ്​ പു​ര​സ്കാ​ര ജേ​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

യു.​എ.​ഇ​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന ഫാ​ഷ​ൻ ഡി​സൈ​ന​ർ​മാ​രി​ൽ ഒ​രാ​ളാ​ണ്​ അ​ബ്ദു​ല്ല ക​മാ​ൻ​പാ​ലം. ഷാ​ർ​ജ​യി​ലെ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ എം.​സി അം​ഗ​വും ഇ​ൻ​കാ​സ് നേ​താ​വും അ​ജാ​സ് ടെ​ക്നി​ക്ക​ൽ സ​ർ​വി​സ് എം.​ഡി​യു​മാ​ണ് സാം ​വ​ർ​ഗീ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Chiranthana-Two people got Muhammad Rafi Award
Next Story