ചിറ്റാർ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
text_fieldsഷാർജ: യു.എ.ഇയിലെ ചിറ്റാർ പഞ്ചായത്തിലെ പ്രവാസികളുടെ ‘സുഹൃദ് സംഗമം’ ഷാർജ സ്റ്റുഡൻസ് ടോപ് ട്രെയിനിങ് സെന്ററിൽ നടന്നു. വിവിധ എമിറേറ്റുകളിൽ നിന്നായി 150 അംഗങ്ങൾ പങ്കെടുത്തു. ടിക്കറ്റ് നിരക്കിന്റെ പേരിൽ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളെ സർക്കാർ നിയന്ത്രിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പ്രവാസികളുടെ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
മനു കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. നോബിൾ കരോട്ടുപാറ, ഷാജി കൂത്താടിപറമ്പിൽ, അനു സോജു, മേരിക്കുട്ടി മാർക്കോസ്, ഷാജഹാൻ, ഡേവിഡ് വയ്യാറ്റുപുഴ, പി.പി. ഷിജു, ജോജി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.ചിറ്റാർ പ്രവാസി അസോസിയേഷന്റെ (കെയർ) പുതിയ ഭാരവാഹികളായി നോബിൾ കരോട്ടുപാറ (പ്രസി.) ഷാജഹാൻ കൂത്താടി പറമ്പിൽ, അനു സോജു (വൈസ് പ്രസി.), മനു കുളത്തുങ്കൽ (ജന.സെക്ര.), പി.പി. ഷിജു (ജോ. സെക്ര.), രതീഷ് കൊച്ചുവീട്ടിൽ (ട്രഷ.), ജോജി തോമസ് (മീഡിയ കൺ.), ഷിബു താളിക്കല്ലുകൾ (മെമ്പർഷിപ് കൺ.), ജേക്കബ് തെക്കേൽ (ഓഡിറ്റർ) മാത്യു നടുവേലിൽ, ഷാജി തെക്കേക്കര, വി.എ. ഷാജഹാൻ , സിമി ലിജു, ഡേവിഡ് വയ്യാറ്റുപുഴ (എക്സി.കമ്മിറ്റി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.