ചോറോട് അൻസാറുൽ ഇസ്ലാം ജമാഅത്ത് യു.എ.ഇ ചാപ്റ്റർ ഭാരവാഹികൾ
text_fieldsഅൻസാറുൽ ഇസ്ലാം ജമാഅത്ത് അംഗങ്ങളുടെ യോഗം
ഷാർജ: യു.എ.ഇയിൽ വിവിധ എമിറേറ്റുകളിൽ താമസിക്കുന്ന ചോറോട് അൻസാറുൽ ഇസ്ലാം ജമാഅത്ത് അംഗങ്ങളുടെ യോഗം ഷാർജയിൽ ചേർന്നു. മുസ്തഫ മുട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. സന്ദർശനാർഥം യു.എ.ഇയിലെത്തിയ മഹല്ല് ജന. സെക്രട്ടറി മജീദ് പറമ്പത്ത് യോഗം ഉദ്ഘാടനം ചെയ്തു.
മദ്റസ പഠനസംവിധാനം മെച്ചപ്പെടുത്താൻ കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. യു.എ.ഇ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളായി പി.കെ. ഫൈസൽ (പ്രസി), എം.ടി. നദീർ, എം.ടി. നിഷാദ് (വൈസ് പ്രസി), സഹീർ കുനിയിൽ (ജന. സെക്ര), മുഹമ്മദ് സാലിഹ്, മുനീബ് മുസ്തഫ (സെക്ര), പി.സി. ഫിറോസ് (ട്രഷ), എ.കെ. ശുക്കൂർ (ഉപദേശക സമിതി ചെയർ) എന്നിവരെ തിരഞ്ഞെടുത്തു. ഫൈസൽ സ്വാഗതവും സാലിഹ് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.