ഷാർജയിൽ ക്രിസ്തീയ ദേവാലയങ്ങൾ തുറന്നു
text_fieldsഷാർജ: അബൂദബിക്കും റാസൽഖൈമക്കും പിന്നാലെ ഷാർജയിലും ക്രിസ്തീയ ദേവാലയങ്ങൾ തുറന്നു. പള്ളി തുറക്കാനും പരിമിതമായ ആളുകളുമായി വിശുദ്ധ കുർബാന നടത്താനും അനുവാദം കിട്ടിയതായി ഷാർജയിലെ സെൻറ് മൈക്കിൾസ് ചർച്ച് അറിയിച്ചു.
ഓരോ സേവനത്തിനും 30 മിനിറ്റ് മുമ്പ് ഗേറ്റുകൾ തുറക്കുമെന്നും സമയക്രമം പള്ളിയുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. പ്രാർഥന കഴിഞ്ഞാൽ ഉടൻ പുറത്തിറങ്ങണം. കൂട്ടം കൂടി നിൽക്കാൻ അനുവദിക്കില്ല. ആകെ ശേഷിയുടെ 50 ശതമാനം വിശ്വാസികൾക്കാണ് പ്രവേശനാനുമതി. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനം അനുവദിക്കില്ല.
എല്ലാവരും മാസ്ക് ധരിക്കുകയും 1.5 മീറ്റർ സാമൂഹിക അകലം നിലനിർത്തുകയും വേണം. കുർബാന ആരംഭിച്ചുകഴിഞ്ഞാൽ ഗേറ്റ് അടക്കും. പ്രാർഥന കഴിഞ്ഞാൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് വിശ്വാസികൾ പള്ളി പരിസരത്തുനിന്ന് ഉടൻ പുറത്തുപോകണം. ഇടവകക്കാർ പുതിയ കുർബാന സമയം ശ്രദ്ധിക്കണം. സ്നാപനത്തിനുള്ള തയാറെടുപ്പുമായി ബന്ധപ്പെട്ട സെമിനാർ തിങ്കളാഴ്ച രാത്രി എട്ടുമുതൽ ഒമ്പതുവരെ പാരിഷ് ഹാളിൽ നടക്കുമെന്ന് പാരിഷ് വികാരി ഫാ. വർഗീസ് ചെമ്പോളി അറിയിച്ചു.
സെൻറ് മൈക്കിൾസ് ചർച്ചിലെ കുർബാന സമയം:
ഇംഗ്ലീഷ് കുർബാന സമയക്രമം
•തിങ്കൾ മുതൽ വ്യാഴം വരെ: രാവിലെ 6.00, വൈകീട്ട് 7.00
•ശനിയും ഞായറും: രാവിലെ 6.00, 8.00, വൈകീട്ട് 5.00, 7.00.
വെള്ളിയാഴ്ച തത്സമയ സംപ്രേഷണം മാത്രം:
രാവിലെ 6.00: ഇംഗ്ലീഷ്
8.00: കൊങ്കണി
10.00: ലാറ്റിൻ മലയാളം
വൈകീട്ട്
3.30: തമിഴ്
5.00: ടാഗലോഗ്
7.00: ഇംഗ്ലീഷ്
സെപ്റ്റംബർ മാസത്തിലെ അതത് മാതൃ ഭാഷയിലുള്ള കുർബാന സമയം
സിറോ മലബാർ: സെപ്റ്റംബർ 17 രാത്രി 8.30.
മലയാളം ലാറ്റിൻ: സെപ്റ്റംബർ 24 രാത്രി 8.30.
സിറോ മലങ്കര: എല്ലാ ബുധനാഴ്ചയും വൈകീട്ട് 8.30.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.