ക്രിസ്മസ് സമ്മാനമൊരുക്കി കുട്ടികൾ
text_fieldsഷാർജ: സെൻറ് മേരീസ് യാക്കോബായ സുറിയാനി സൺഡേ സ്കൂളിലെ നൂറോളം കുട്ടികൾ ചേർന്ന് അധ്യാപകരുടെ സഹായത്തോടെ 'കോലോ കാദീശോ' എന്നപേരിൽ മാതാപിതാക്കൾക്കായി ക്രിസ്മസ് സമ്മാനമൊരുക്കുന്നു.
ഡിസംബർ 17ന് വൈകീട്ട് 6.30ന് ഷാർജ സെൻറ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയാർക്കൽ കത്തീഡ്രലിലാണ് പരിപാടി. പരിശുദ്ധഗീതങ്ങളെന്ന് അർഥം വരുന്ന 'കോലോ കാദീശോ' ക്രിസ്തുവിന്റെ ജീവിതത്തിലെ വിവിധ അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്ന ഗാനശൃംഖലയാണ്. വചനിപ്പ്, ജീവിതം, ജന്മോദ്ദേശ്യം, മരണം, ഉയർപ്പ് എന്നിങ്ങനെ കലണ്ടർ പ്രകാരമുള്ള എല്ലാ ഭാഗങ്ങളിലെയും ഗീതങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.