ക്രിസ്മസ്, ന്യൂ ഇയർ, റിപ്പബ്ലിക് ദിനാഘോഷം
text_fieldsഅൽ ഐൻ: ഇൻകാസിന്റെ നേതൃത്വത്തിൽ ക്രിസ്മസ്, ന്യൂ ഇയർ, റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഇൻകാസ് ആക്ടിങ് പ്രസിഡന്റ് സലിം വെഞ്ഞാറമൂട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ സ്വാഗതം പറഞ്ഞു. ഫാ. ഡോ. പി.ജെ. തോമസ്, ഫാ. ജോൺസൻ ഐപ്പ് എന്നിവർ സ്നേഹ സന്ദേശം നൽകി. മുബാറക് മുസ്തഫ, പി.പി. മണികണ്ഠൻ, സാദിഖ് ഇബ്രാഹിം, ജിമ്മി, ഡോ. ഷാഹുൽ ഹമീദ്, റസിയ ഇഫ്തികാർ തുടങ്ങിയവർ സംസാരിച്ചു.
സോഷ്യൽ വർക്കർ അവാർഡ് ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുബാറക് മുസ്തഫ, സേവന പ്രവർത്തകരായ അബ്ദുൽ സമദ് കാപ്പിൽ, അബൂബക്കർ വേരൂർ, അനിമോൻ രവീന്ദ്രൻ എന്നിവർ എൻ.എം.സി സ്പെഷാലിറ്റി ഹോസ്പിറ്റൽ ജനറൽ മാനേജർ മുരളീധരനിൽനിന്നും ഏറ്റുവാങ്ങി. കോവിഡ് കാല അനുഭവങ്ങളെ കുറിച്ച് സിസ്റ്റർ ബിജിലി അനീഷ് പ്രഭാഷണം നടത്തി. സ്റ്റേറ്റ് കമ്മിറ്റി ട്രഷറർ വി.ടി. അലിമോൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.