ക്രിസ്മസ്-പുതുവത്സരാഘോഷം: കേക്ക് ഫെസ്റ്റുമായി സഫാരി
text_fieldsഷാർജ: ക്രിസ്മസ് -പുതുവത്സരാഘോഷങ്ങള്‍ക്ക് ഇരട്ടി മധുരമേകാന്‍ ഷാര്‍ജ മുവൈലയിലെ സഫാരിയില്‍ കേക്ക് ഫെസ്റ്റിന് തിരി തെളിഞ്ഞു. രുചി വൈവിധ്യങ്ങളില്‍ മധുരവും നിറങ്ങളും ചാലിച്ചു നാൽപതോളം തരത്തിലുള്ള കേക്കുകളാണ് സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഹോട്ട് ഫുഡ് ആന്‍ഡ് ബേക്കറി വിഭാഗത്തില്‍ ഒരുക്കിയിട്ടുള്ളത്. നക്ഷത്ര വീഥികളിലൂടെ സഞ്ചരിച്ച് മനോഹരമായ അന്തരീക്ഷത്തില്‍ ഒരുക്കിയിട്ടുള്ള പേസ്റ്ററി രുചിക്കൂട്ടുകള്‍ ആരെയും ആകർഷിക്കും.
ഡിസംബര്‍ 18ന് സഫാരി ഹൈപ്പറില്‍ നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്തു. ചാക്കോ ഊളക്കാടന്‍, സഫാരി ഹൈപ്പർ മാര്‍ക്കറ്റ് അസിസ്റ്റന്റ് പര്‍ച്ചേയ്സ് മാനേജര്‍ ഷാനവാസ്, അസിസ്റ്റന്റ് ഓപറേഷന് മാനേജര്‍ ശ്രീജി, സഫാരി ഹോട്ട് ഫുഡ് ബേക്കറി മാനേജര്‍ ശ്രീജിത്ത്, സഫാരി മാള്‍ ലീസിങ് മാനേജര്‍ രവി ശങ്കര്‍, മീഡിയ മാര്‍ക്കറ്റിങ് മാനേജര്‍ ഫിറോസ് തുടങ്ങി മറ്റു മാനേജ്മെന്റ് ടീമും ചടങ്ങില്‍ സന്നിഹിതരായി.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായുള്ള തുടക്കമാണ് കേക്ക് ഫെസ്റ്റ് എന്നും വിദഗ്ധരായ കേക്ക് മേക്കര്‍മാരുടെ നേതൃത്വത്തില്‍ പ്രീമിയം ക്വാളിറ്റി ചേരുവകളാല്‍ സഫാരിയുടെ സ്വന്തം പ്രൊഡക്ഷന്‍ യൂനിറ്റില്‍ തന്നെ തയാറാക്കുന്നതുകൊണ്ട് ഗുണമേന്മ ഉറപ്പാക്കാന്‍ സാധിക്കുന്നതായും സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.
സഫാരി റിച്ച് പ്ലം കേക്ക്, സഫാരി മെച്ച്വേര്‍ഡ് പ്ലം കേക്ക്, സര്‍പ്രൈസ് പ്ലം കേക്ക്, പ്രീമിയം പ്ലം കേക്ക്, ഡക്കറേറ്റഡ് ക്രിസ്മസ് കേക്കുകള്‍, ഫ്രഷ് ക്രീം കേക്ക്, ക്രിസ്മസ് യുലെലോഗ് കേക്ക്, ക്രിസ്മസ് ക്രീം കേക്ക്, ജിഞ്ചര്‍ ഹൗസ്, ക്രിസ്മസ് കുക്കീസ് തുടങ്ങി 50ല്‍പരം വ്യത്യസ്തമായ കേക്കുകളുടെ വൈവിധ്യ രുചിഭേദങ്ങളാണ് സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ തയാറാക്കിയിട്ടുള്ളത്.
ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം വ്യത്യസ്ത ഡിസൈനുകളില്‍ കേക്കുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് വാങ്ങാവുന്ന സൗകര്യവും ലഭ്യമാണ്. ബുക്കിങ് നമ്പര്‍ 0547935999.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.