ക്രിസ്മസ്, പുതുവത്സര ശുശ്രൂഷകൾക്ക് ഒരുക്കം പൂർത്തിയായി
text_fieldsഅബൂദബി: സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് പുതുവത്സര ശുശ്രൂഷകൾക്ക് ഒരുക്കം പൂർത്തിയായി. 24 ന് ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുന്ന സന്ധ്യാ നമസ്കാരത്തോടുകൂടി ക്രിസ്മസ് ശുശ്രൂഷകൾക്ക് തുടക്കമാകും . തുടർന്ന് എട്ട് മണിക്ക് പ്രദക്ഷിണവും തീജ്വാല ശുശ്രൂഷയും 8.30 ന് വിശുദ്ധ കുർബ്ബാനയും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ആട്ടിടയന്മാർ തീ കാഞ്ഞു കൊണ്ടിരുന്നപ്പോഴാണ് യേശുവിെൻറ ജനന വാർത്ത മാലാഖമാർ അറിയിക്കുന്നത്. അതിെൻറ സൂചനയായാണ് ദേവാലയങ്ങളിൽ തീജ്വാല ശുശ്രൂഷ നടത്തുന്നത്. ആട്ടിടയന്മാർ ഉണ്ണി യേശുവിനെ കാണാൻ പോയതിനെ അനുസ്മരിച്ച് തീജ്വാല ശുശ്രൂഷയോട് അനുബന്ധിച്ചുള്ള പ്രദക്ഷിണവും നടത്തുന്നു. ഒാശാന പെരുന്നാളിന് വിശ്വാസികൾക്ക് ദേവാലയങ്ങളിൽ നിന്ന് ലഭിച്ച കുരുത്തോലകൾ ഭക്തിപൂർവ്വം അവരവരുടെ ഭവനങ്ങളിൽ സൂക്ഷിച്ചുവയ്ക്കുകയും അവ ക്രിസ്മസ് ദിവസം ദേവാലയത്തിന് മുൻപിൽ തീർക്കുന്ന തീജ്വാലയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഡിസംബർ 29, വെള്ളിയാഴ്ച വൈകിട്ട് ആറിന് മണിക്ക് സന്ധ്യാ നമസ്കാരവും, 6.30ന് ക്രിസ്മസ് കരോളും, സൺഡേ സ്കൂൾ കുട്ടികളുടെയും ആദ്ധ്യാത്മിക സംഘടനകളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും തുടർന്ന് സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ശുശ്രുഷകൾക്ക് മുഖ്യ കാർമ്മികത്വം നൽകുന്നത് മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ ഡോ. യാക്കൂബ് മാർ ഐറേനിയസ് മെത്രാപ്പോലീത്തയാണ്. ഇടവക വികാരി റവ.ഫാ. ബെന്നി മാത്യു , സഹ: വികാരി റവ.ഫാ. പോൾ ജേക്കബ് , കത്തീഡ്രൽ ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ, സെക്രട്ടറി സന്തോഷ് പവിത്രമംഗലം, ജോയൻറ് ട്രസ്റ്റി റെജിമോൻ മാത്യു , ജോയിൻറ് സെക്രട്ടറി ജെയിംസൺ പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഇടവക മാനേജിങ് കമ്മറ്റിയാണ് ക്രിസ്മസ് പുതുവത്സര ശുശ്രൂഷകളുടെ ക്രമീകരണത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.