സി.എച്ചിന്റെ പത്രപ്രവർത്തനം എക്കാലവും മാതൃക -മാധ്യമ സെമിനാർ
text_fieldsദുബൈ: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ മീഡിയാ വിങ് ‘സി.എച്ച് എന്ന പത്രപ്രവർത്തകൻ’ എന്ന പേരിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു. പത്രപ്രവർത്തകൻ എന്ന നിലയിൽ സി.എച്ച് പുലർത്തിയ വിശാലവും സംവേദാത്മകവുമായ കാഴ്ചപ്പാടും എഴുത്തും ഇടപെടലും എക്കാലവും മാധ്യമരംഗത്ത് മാതൃകയായി നിൽക്കുമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. മീഡിയാ വിങ് ചെയർമാൻ വി.കെ.കെ. റിയാസ് അധ്യക്ഷത വഹിച്ചു.
ഇസ്മായിൽ ഏറാമല ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ വിഷയാവതരണം നടത്തി. മാധ്യമ പ്രവർത്തകരായ പി. ഹരീന്ദ്രനാഥ്, എം.സി.എ. നാസർ, എഴുത്തുകാരൻ ഇ.കെ. ദിനേശൻ എന്നിവർ സംസാരിച്ചു. കൺവീനർ ജസീൽ കായണ്ണ സ്വാഗതവും ഇസ്മായിൽ ചെരുപ്പേരി നന്ദിയും പറഞ്ഞു.
ജലീൽ മഷ്ഹൂർ തങ്ങൾ, ഹംസ കാവിൽ, നജീബ് തച്ചം പൊയിൽ, തെക്കയിൽ മുഹമ്മദ്, അഹമ്മദ് ബിച്ചി, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, കെ.പി. അബ്ദുൽ വഹാബ്, ഷംസു മാത്തോട്ടം യു.പി സിദ്ദീഖ്, നബീൽ നാരങ്ങോളി, സലാം പാളയത്ത്, ജലീഷ് ബേപ്പൂർ, സമീർ മനാസ്, ഇർഷാദ് വാകയാട്, റിഫിയത്ത്, ഫസൽ ഉസ്മാൻ, ജാഫർ നിലയിടത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.