ഭക്ഷ്യ ലോകെത്ത വിശേഷങ്ങളുമായി സിയാൽ പ്രദർശനം തുടങ്ങി
text_fieldsഅബൂദബി: ഭക്ഷ്യ വസ്തുക്കളുടെ ലോകത്തേക്ക് വെളിച്ചം വീശുന്ന സിയാൽ പ്രദർശനത്തിന് അബൂദബിയിൽ തുടക്കമായി.
യു.എ.ഇ. ഉപപ്രധാന പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ വക ുപ്പ് മന്ത്രിയും അബൂദബി ഫുഡ് കൺട്രോൾ അതോറിറ്റി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സാ യിദ് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷ സംബന്ധിച്ച ദേശീയ നയത്തിെൻറ പ്രാധാന്യം എടുത്തുപറഞ്ഞ ഉപപ്രധാനമന്ത്രി വിവിധ സ്റ്റാളുകൾ സന്ദർശിച്ചു.
പ്രദർശനത്തിെൻറ റീട്ടയിൽ പാർട്നറായ ലുലുവിെൻറ പവലിയൻ സന്ദർശിച്ച ശൈഖ് മൻസൂറിന് വിവിധ സംരംഭങ്ങെളക്കുറിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ യൂസുഫലി എം.എ. വിശദീകരിച്ചു. പ്രത്യേക പരിചരണം ആവശ്യമുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സായിദ് ഹയർ ഒാർഗനൈസേഷൻ വിളയിച്ച പഴങ്ങൾക്കും പച്ചക്കറികൾക്കും ലുലു പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്.
ലുലു ബ്രാൻഡിന് കീഴിൽ വിൽക്കുന്ന ഉൽപന്നങ്ങളുടെ വൻ നിരയും പരിചയപ്പെടുത്തി. അബൂദബി നാഷ്ണൽ എക്സിബിഷൻ സെൻററിൽ നടക്കുന്ന മേളയിൽ 34 രാജ്യങ്ങളിൽ നിന്നുള്ള 1089 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. 45രാജ്യങ്ങളിൽ നിന്നുള്ള കാൽ ലക്ഷം പേർ മൂന്ന് ദിവസത്തെ പ്രദർശനം കാണാനെത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.