തുഷാറിനെതിരെ സിവിൽ കോടതിയിലും നാസിലിന്‍റെ കേസ്; ഒത്തുതീർപ്പ് സാധ്യത മങ്ങി
text_fieldsദുബൈ: തുഷാർ െവള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാവാനുളള സാധ്യതകൾ ഏകദേശം അസ്തമിച്ചു. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഉടനെ തമ്മിൽ രമ്യമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ തുഷാറും പരാതിക്കാരൻ നാസിൽ അബ്ദുല്ലയും തീരുമാനിച്ചിരുന്നു. ആദ്യ ഘട്ട ചർച്ച വിജയകരമാെണന്ന് ഇരുവരും മാധ്യമങ്ങളെ അറിയിച്ചതുമാണ്. എന്നാൽ പിന്നീട് തങ്ങളുെട വാദങ്ങളിലും ശരികളിലും ഇരുവരും കൂടുതൽ ഉറച്ചു നിൽക്കുന്നതാണ് കണ്ടത്.
ഒത്തുതീർപ്പിനായി നൽകുന്ന തുകയുടെ കാര്യത്തിൽ നീക്കുപോക്കിന് രണ്ടുപേരും ഒരുക്കമല്ലായിരുന്നു. അതിനിടെ ചെക്ക് മറ്റാരിൽ നിന്നോ പണം കൊടുത്തു വാങ്ങിയതാണെന്നും ആസൂത്രിത ഗൂഢാലോചനയാണെന്നുമുള്ള മുഖവുരയോടെ നാസിലിെൻറ ശബ്ദ സന്ദേശം തുഷാറിനെ സഹായിക്കുന്ന കേന്ദ്രങ്ങൾ പുറത്തുവിടുകയും ചെയ്തു.
ഒരുഭാഗത്ത് സമവായ ചര്‍ച്ചകളെന്ന പേരില്‍ അടുക്കുകയും പിറകിലൂടെ ചതി പ്രയോഗങ്ങൾ ഒരുക്കുകയും െചയ്യുകയാണ് എതിർപക്ഷമെന്ന് നാസിൽ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തുടർന്ന് കേസിന് കൂടുതല്‍ ബലം നല്‍കുന്നതിനായി ദുബൈ കോടതിയില്‍ തുഷാറിനെതിരെ സിവില്‍ കേസും ഫയല്‍ ചെയ്തു. കഴിഞ്ഞ ദിവസം നാസിലിെൻറ സഹപാഠികള്‍ മുൻകൈയെടുത്ത് സിവില്‍ കേസിന് കെട്ടിവെക്കാന്‍ ആവശ്യമായ തുക സംഭരിക്കാനുള്ള ശ്രമവും നാട്ടിലും പഠിച്ചിരുന്ന കോളേജിലും ആരംഭിച്ചിരുന്നു. കേസില്‍ ഇതുവരെ നടന്നിരുന്ന മധ്യസ്ഥ ശ്രമങ്ങള്‍ ഇനി തുടരാന്‍ സാധ്യതയില്ലെന്നാണ് ഇരു വിഭാഗവും വ്യക്തമാക്കുന്നത്. കേസില്‍ വിധി വരുന്നത് വരെ തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇ യില്‍ തന്നെ തങ്ങേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.