ലാപ്ടോപ്പ് വൃത്തിയാക്കുമ്പോൾ
text_fieldsസ്ഥിരമായ ഉപയോഗത്തിലിരിക്കുന്ന വസ്തു ആയത് കൊണ്ട് ഇടക്കിടെ വൃത്തിയാക്കുന്നത് നമുക്ക് ശീലമാണ്. ആ ശീലത്തിനിടക്ക് ചിലർക്കെങ്കിലും അബദ്ധങ്ങൾ കാരണം ലാപ്ടോപ്പുകൾക്ക് കേടുപാടുകൾ വരുന്നതിന് സാധ്യതയുണ്ട്. അതിനാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം:
ലാപ്ടോപ്പ് ഓണായിരിക്കുമ്പോൾ വൃത്തിയാക്കരുത്
ബ്ലീച്ച് ഉള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. ബ്ലീച്ച് അടങ്ങിയിരിക്കുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം മൂലം കാലക്രമേണ പ്ലാസ്റ്റിക് കേസ് നിറം മങ്ങുകയും ഒടുവിൽ കേസിനും സ്ക്രീനിനും കേടുവരുകയും ചെയ്യും
ലാപ്ടോപ്പിലോ സ്ക്രീനിലോ നേരിട്ട് ഒഴിക്കുകയോ തളിക്കുകയോ ചെയ്യരുത്
സ്ക്രീൻ വൃത്തിയാക്കുമ്പോൾ അമർത്തരുത്
ലാപ്ടോപ്പ് സ്ക്രീൻ വൃത്തിയാക്കാൻ ലോഷൻ ഉള്ള ഡിഷ്/ഹാൻഡ് ഡിറ്റർജൻറുകൾ ഉപയോഗിക്കരുത്. ഇത് സ്ക്രീനിൽ വരകൾ ഉണ്ടാക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.