വിസ അപേക്ഷകളിൽ വ്യക്തമായ വിവരം നൽകണം -ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ: ദുബൈയിൽ വിസക്ക് അപേക്ഷിക്കുമ്പോൾ വ്യക്തമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഉപയോക്താക്കളോട് അഭ്യർഥിച്ചു. ഇത് മുമ്പും പൊതുജനങ്ങളെ അറിയിച്ചിരുന്നെങ്കിലും നിരന്തരം അശ്രദ്ധ വരുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും ഇക്കാര്യം അറിയിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ വ്യക്തമാക്കി
ഔദ്യോഗിക ചാനലുകളായ അമർ കേന്ദ്രങ്ങൾ, വകുപ്പിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി വകുപ്പിലേക്ക് സമർപ്പിക്കുന്ന അപേക്ഷകളിലെ പേരുകൾ, ജനന തീയതി, മേൽവിലാസങ്ങൾ, ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ, മറ്റുവിവരങ്ങൾ എല്ലാം കൃത്യമാണെന്ന് സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് വകുപ്പ് ഓർമപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് അതോറിറ്റി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത്. വിസ സേവനങ്ങൾ തേടുന്നവർ അവ്യക്തമായ വിവരങ്ങൾ നൽകിയാൽ നടപടികൾക്ക് സ്വാഭാവികമായും കാലതാമസം വരുമെന്ന് വകുപ്പ് അറിയിച്ചു. ദുബൈയിൽ ഏറ്റവും വേഗത്തിലാണ് വിസ സേവനം ലഭിക്കുന്നത്. അപേക്ഷകളിലെ വ്യക്തത നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കുമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. നിങ്ങളുടെ വിലാസം നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വകുപ്പ് ഉപയോക്താക്കളെ ഓർമപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.