ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ക്ലർക്ക് ഒഴിവ്
text_fieldsദുബൈ: ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ലോക്കൽ ക്ലർക്ക് തസ്തികയിൽ ഒഴിവ്. 4860 ദിർഹമാണ് (ഏകദേശം ഒരു ലക്ഷം രൂപ) ശമ്പളം. ഇതിനുപുറമെ അലവൻസുകളും ഇൻഷുറൻസ് കവറേജും ലഭിക്കും. അംഗീകൃത സ്ഥാപനത്തിൽനിന്ന് ബിരുദമുണ്ടാകണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്നവരാകണം. മറ്റുള്ളവരുമായി മികച്ച ആശയവിനിമയം, കമ്പ്യൂട്ടർ വൈദഗ്ധ്യം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സ് (2023 ജനുവരി ഒന്ന്).
അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 23 വൈകീട്ട് 5.00. താൽപര്യമുള്ള ഉദ്യോഗാർഥികൾ https://form.jotform.com/230111715855450 ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണമെന്ന് കോൺസുലേറ്റ് അറിയിച്ചു. നേരിട്ടുള്ള അപേക്ഷകളും ഇ-മെയിൽ അപേക്ഷകളും പരിഗണിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.