കാലാവസ്ഥ വ്യതിയാനം ശരിയായി അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ല – അമിതാവ് ഘോഷ്
text_fieldsഷാർജ: ഏറെ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണ് കാലാവസ്ഥ വ്യതിയാനമെന്നും ഇക്കാര്യത്തിൽ ഉത്തരവാദിത്തത്തോടെ പ്രതികരിക്കാൻ വ്യക്തികൾക്കടക്കം ബാധ്യതയുണ്ടെന്നും അമിതാവ് ഘോഷ് പറഞ്ഞു.
പുസ്തകോത്സവ വേദിയിലെ ഇൻറലക്ച്വൽ ഹാളിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. തെൻറ ഏറ്റവും പുതിയ കൃതിയായ 'ഒരു ജാതിക്ക ശാപം: പ്രതിസന്ധിയിലായ ഒരു ഗ്രഹത്തിെൻറ ദൃഷ്ടാന്തങ്ങൾ' എന്ന നോവലിലേക്കാണ് ഇന്ത്യയിൽനിന്നുള്ള ജ്ഞാനപീഠ പുരസ്കാര ജേതാവ് കൂടിയായ അമിതാവ് ഘോഷ് ആസ്വാദകരെ ക്ഷണിച്ചത്.
ലോകമെങ്ങും സജീവ ശ്രദ്ധയിലുള്ള ആഗോള താപനം, കാലാവസ്ഥ വ്യതിയാനം, അവ മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ എന്നിവയെ അഭിസംബോധന ചെയ്യുന്ന നോവൽ അതിൽനിന്ന് ഉൾക്കൊള്ളേണ്ട പാഠങ്ങളെക്കുറിച്ചും പ്രതിപാദിക്കുെന്നന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമ പ്രവർത്തക അഞ്ജന ശങ്കർ സംവാദകയായ പരിപാടി പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.