ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴ; കടൽ പ്രക്ഷുബ്ധമാകും
text_fieldsഅബൂദബി: ചൊവ്വാഴ്ച വരെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത അളവിൽ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. തെക്കുപടിഞ്ഞാറ് നിന്ന് വടക്കുപടിഞ്ഞാറോട്ട് മണിക്കൂറിൽ 20^35 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കും.
കടലിൽ കാറ്റിന് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയുണ്ടായിരിക്കും. അറേബ്യൻ ഉൾക്കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും ഒമാൻ കടൽ ഏറെക്കുറെ പ്രക്ഷുബ്ധാവസ്ഥ കൈവരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
ശനിയാഴ്ച വടക്ക്, കിഴക്കൻ പ്രദേശങ്ങൾ ഭാഗികമായി മേഘാവൃതമായിരിക്കും. രാവിലെ മഴക്കുള്ള സാധ്യതയുണ്ട്. ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപം കൊള്ളാനും താപനില കുറയാനും സാധ്യതയുണ്ട്. വടക്ക് നിന്ന് കിഴക്കോട്ട് മിതമായ വേഗതയിൽ കാറ്റടിക്കും. കാറ്റിൽ പൊടിപടലമുയർന്നേക്കും. അറേബ്യൻ ഉൾക്കടൽ പ്രക്ഷുബ്ധമായിരിക്കും.
ഞായറാഴ്ച രാത്രിയും രാവിലെയും ഇൗർപ്പനില കൂടിയിരിക്കും. ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെേട്ടക്കും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് 15^30 കിലോമീറ്റർ/മണിക്കൂർ വേഗതയിലായിരിക്കും. കടലിൽ കാറ്റിന് മണിക്കൂറിൽ 45 കിലോമീറ്റർ വേഗത ഉണ്ടാകുന്നതിനാൽ അറേബ്യൻ ഉൾക്കടൽ പ്രക്ഷുബ്ധമായിരിക്കും. ഒമാൻ കടലും ചില നേരങ്ങളിൽ പ്രക്ഷുബ്ധമാകും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഞായറാഴ്ചയിലെ കാലാവസ്ഥക്ക് സമാനമായിരിക്കും. എന്നാൽ, കാറ്റിെൻറ വേഗത കരയിൽ 10^25 കിലോമീറ്റർ/മണിക്കൂർ, കടലിൽ 35 കിലോമീറ്റർ/മണിക്കൂർ ആയിരിക്കും. കടൽ പ്രക്ഷുബ്ധമായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.