Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാ​ലാ​വ​സ്ഥ...

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം: പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​വ​സ​രം

text_fields
bookmark_border
കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം: പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​വ​സ​രം
cancel

അബൂദബി: ലോ​ക​മെ​മ്പാ​ടും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ശ​ക്ത​മാ​യ ആ​ഘാ​ത​ങ്ങ​ൾ ഏ​ൽ​പ്പി​ക്കു​മ്പോ​ൾ അ​വ​യെ മ​റി​ക​ട​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും നൂ​ത​നാ​ശ​യ​ങ്ങ​ളു​ണ്ടോ? എ​ങ്കി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ചാ​ല​ഞ്ചി​ലേ​ക്ക് ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം. വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന ജൂ​റി ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ക്കും.

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മി​ക​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ അ​സ​ർ​ബൈ​ജാ​നി​ലെ ബാ​ക്കു​വി​ൽ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന കോ​പ്​ 29 കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ഉ​ച്ച​കോ​ടി​യി​ൽ വി​ദ​ഗ്ധ​ർ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാം. ഒ​പ്പം കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം നേ​രി​ടു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക കോ​ഴ്സ് ഓ​ക്സ്ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് പ​ഠി​ക്കാം.

മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ ഹെ​ൽ​ത്ത്കെ​യ​ർ സേ​വ​ന​ദാ​താ​ക്ക​ളാ​യ ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സും ഓ​ക്സ്ഫ​ഡ് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ സൈ​ദ് ബി​സി​ന​സ് സ്കൂ​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ചാ​ല​ഞ്ചി​ന്‍റെ ര​ണ്ടാം പ​തി​പ്പാ​ണ് ഇ​തി​നു വേ​ദി​യൊ​രു​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി​യെ നേ​രി​ടാ​ൻ സ​ജ്ജ​രാ​യ അ​ടു​ത്ത ത​ല​മു​റ​യെ വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​ണ് ഈ ​ച​ല​ഞ്ചി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സ് സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ പ​റ​ഞ്ഞു.

ഭ​ക്ഷ്യ​സു​ര​ക്ഷ, ജൈ​വ​വൈ​വി​ധ്യം, ജ​ല​ക്ഷാ​മം, വാ​യു മ​ലി​നീ​ക​ര​ണം, തീ​വ്ര​മാ​യ കാ​ലാ​വ​സ്ഥ അ​വ​സ്ഥ​ക​ൾ എ​ന്നീ അ​ഞ്ച് വി​ഷ​യ​ങ്ങ​ളി​ൽ ആ​ശ​യ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്ന് മു​ത​ൽ അ​ഞ്ചു​പേ​ർ വ​രെ​യു​ള്ള ടീ​മു​ക​ളാ​യാ​ണ് പ​ങ്കെ​ടു​ക്കേ​ണ്ട​ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​യും അ​തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ​യും കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത പാ​ഠ​പ​ദ്ധ​തി​ക​ളു​ടെ രൂ​പ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​ർ എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​ർ​ക്ക് പ​ങ്കെ​ടു​ക്കാ​നാ​വു​ക. ജൂ​ൺ 10 മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും, അ​പേ​ക്ഷി​ക്കു​ന്ന​തി​നും www.sbs.ox.ac.uk/future-climate-innovators വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Climate Change
News Summary - Climate Variation: Students can suggest solutions. string
Next Story