അജ്മാൻ ഇന്റർനാഷനൽ ബോഡിബിൽഡിങ് ചാമ്പ്യൻഷിപ് കൊടിയിറങ്ങി
text_fieldsഅജ്മാന്: അജ്മാന് വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്റർനാഷനൽ ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പിന് ആവേശകരമായ പരിസമാപ്തി. പ്രഫഷനൽ അത്ലറ്റുകളുടെയും ബോഡിബിൽഡിങ്, ഫിറ്റ്നസ് മേഖലകളിലെ മത്സരാര്ഥികളുടെയും പങ്കാളിത്തത്തിന് ടൂർണമെന്റ് സാക്ഷ്യം വഹിച്ചു. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിങ്, എമിറേറ്റ്സ് ഫെഡറേഷൻ ഫോർ ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 233 മത്സരാര്‍ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. 1,00,000 ദിർഹത്തിലേറെ വിലമതിക്കുന്ന സമ്മാനങ്ങള്‍ വിജയികള്‍ക്കായി വിതരണം ചെയ്തു. പ്രഫഷനൽ വിഭാഗത്തിന് പുറമെ, ബോഡി ബിൽഡിങ് വിഭാഗം, ക്ലാസിക് ബോഡി ബിൽഡിങ് വിഭാഗം, ഫിസിക്കൽ വിഭാഗം, ക്ലാസിക് ഫിസിക്, സ്കോളാസ്റ്റിക് ഫിസിക് വിഭാഗം, ബോഡി സ്റ്റൈൽ വിഭാഗം എന്നിങ്ങനെ തിരിച്ച് അമച്വർ വിഭാഗത്തിലും മികച്ച മത്സരത്തിനാണ് ടൂർണമെന്റ് സാക്ഷ്യം വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.