ക്ലൗഡ് സീഡിങ് സജീവം: മേഘം ‘വിതച്ച്’ മഴക്കൊയ്ത്ത്
text_fieldsഅബൂദബി: വെള്ളിയാഴ്ച മുതൽ ഒമ്പത് ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങൾ നടത്തിയതായി ദേശീയ കാലവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പത്ത് മുതലാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ക്ലൗഡ് സീഡിങ് നടത്തിയതെന്ന് എൻ.സി.എം തിങ്കളാഴ്ച പറഞ്ഞു.
വെള്ളി, ശനി ദിവസങ്ങളിൽ അൽെഎനിലും ഫുജൈറയിലും മഴ ലഭിച്ചിരുന്നു. അൽെഎനിൽ മാത്രം 16.6 മില്ലീമീറ്റർ മഴയാണ് കാലാവസ്ഥ സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം എൻ.സിഎം 242 ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങളാണ് നടത്തിയത്. 2016ൽ ഇത് 177 എണ്ണമായിരുന്നു. മേഘത്തിൽനിന്ന് മഴത്തുള്ളികളുടെ വീഴ്ച വർധിപ്പിക്കാനുള്ള പ്രക്രിയയാണ് ക്ലൗഡ് സീഡിങ്. ഇതു വഴി പത്ത് മുതൽ 30 ശതമാനം വരെ മഴ വർധിപ്പിക്കാൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ എൻ.സി.എം 2002 മുതൽ നടത്തുന്നുണ്ട്. 2006ലാണ് ക്ലൗഡ് സീഡിങ് ഔദ്യോഗികമായി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.