മുഖ്യമന്ത്രിക്ക് ഹൈദരാബാദ് വിദ്യാര്‍ഥിയുടെ നവ കേരള ചിത്രം സമ്മാനം
text_fieldsദുബൈ: മലയാളികളായ സഹപാഠികളില്‍ നിന്നും കേട്ടറിഞ്ഞ കേരളത്തനിമ ക്യാന്‍വാസില്‍ പക ര്‍ത്തിയത് ഒരിക്കല്‍ കേരളത്തിലെത്തി അവിടുത്തെ ഭരണ കര്‍ത്താവിനു കൈമാറണമെന്ന ആഗ്ര ഹമായിരുന്നു ഹൈദരാബാദ് സ്വദേശി ഇബ്രാഹിം മുഹമ്മദിെൻറ മകൻ ഉമര്‍ ഇസ്ലാം എന്ന പന്ത്ര ണ്ടുകാരന്. അതിനിടക്കാണ് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ദുബൈയില്‍ ഉണ്ടെന്ന് കൂട്ടുകാര്‍ അറിയിച്ചത്. ശനിയാഴ്ച ഇത്തിസലാത്ത് അക്കാദമിയില്‍ എത്തി അനുവാദം വാങ്ങി മുഖ്യമന്ത്രി പിണറായി വിജയന് ചിത്രം സമ്മാനിച്ചു ആ മിടുക്കൻ.
ദുബൈ ഗള്‍ഫ് ഏഷ്യന്‍ സ്കൂളിലെ ഉമര്‍ ഇസ്ലാമിെൻറ കൂട്ടുകാരെല്ലാം മലയാളികളാണ്. അതുകൊണ്ട് തന്നെ കേരളത്തിന്റെ എല്ലാ കാര്യങ്ങളും ഉമറിനും പരിചിതമാണ്. കൂട്ടുകാർ കാണിച്ചുകൊടുത്ത ചിത്രങ്ങളിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും കുടുതലറിഞ്ഞു. പച്ചപ്പ് നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട് പ്രളയം വിഴുങ്ങിയതറിഞ്ഞ് ഉമറിെൻറ കുഞ്ഞുമനസ്സും നൊന്തു. കൂടെ പഠിക്കുന്ന പല കുട്ടികളുടെയും അധ്യാപകരുടെയും വീടുകളില്‍ വെള്ളം കയറിയതും അവനെ വേദനിപ്പിച്ചു. കൂട്ടുകാര്‍ക്ക് ആശ്വാസമായാണ് വെള്ളം കയറാത്ത കേരള മണ്ണ് ക്യാന്‍വാസില്‍ പകര്‍ത്തിയത്.
കൂട്ടുകാര്‍ അഭിനന്ദിച്ചതോടെ ചിത്രം ആ നാടിന്റെ മുഖ്യമന്ത്രിക്ക് കൈമാറണമെന്ന ആഗ്രഹവും വളര്‍ന്നു. ഗൾഫ് ഏഷ്യൻ സ്കൂളില്‍ അക്കൗണ്ടൻറായ മാതാവ് ഇർഷാദുൽ നിസക്കും ഇളയ സഹോദരൻ മുഹമ്മദ് സായിദിനും ഒപ്പമെത്തി ഏറെ കാത്തിരുന്ന ശേഷമാണ് സ്റ്റേജില്‍ കയറി ചിത്രം സമ്മാനിക്കാന്‍ കഴിഞ്ഞത്. കുട്ടിക്കാലം മുതലേ ചിത്രം വരയില്‍ താൽപര്യവാനാണ് എട്ടാം ക്ലാസുകാരന് ഉമര്‍ ഇസ്ലാം. നേരത്തെ ദുബൈയുടെയും ഷാര്‍ജയുടെയും സൗന്ദര്യം ക്യാന്‍വാസില്‍ പകര്‍ത്തി ഉമർ ഇസ്ലാം ദുബൈ, ഷാർജ ഭരണാധികാരികള്‍ക്ക് കൈമാറിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.