Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

വി​ക​സ​ന​ക്കു​തി​പ്പി​ന് റെ​ക്കോ​ഡ് ബ​ജ​റ്റ്: ഷാ​ർ​ജ​യി​ൽ 33.6 ബി​ല്യ​ൺ ബ​ജ​റ്റി​ന് അം​ഗീ​കാ​രം

text_fields
bookmark_border
വി​ക​സ​ന​ക്കു​തി​പ്പി​ന് റെ​ക്കോ​ഡ് ബ​ജ​റ്റ്: ഷാ​ർ​ജ​യി​ൽ 33.6 ബി​ല്യ​ൺ ബ​ജ​റ്റി​ന് അം​ഗീ​കാ​രം
cancel
camera_alt

ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി 

ഷാ​ർ​ജ: 2021 സാ​മ്പ​ത്തി​ക വ​ർ​ഷ​െ​ത്ത ഷാ​ർ​ജ​യു​ടെ പൊ​തു ബ​ജ​റ്റി​ന് സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി അം​ഗീ​കാ​രം ന​ൽ​കി.33.6 ബി​ല്യ​ൺ ദി​ർ​ഹ​മിെൻറ റെ​ക്കോ​ഡ് ബ​ജ​റ്റി​നാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഷാ​ർ​ജ ധ​ന​കാ​ര്യ വ​കു​പ്പി​െൻറ (എ​സ്.​എ​ഫ്.​ഡി) ക​ണ​ക്ക​നു​സ​രി​ച്ച് ന​ട​പ്പു​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ബ​ജ​റ്റ് 12 ശ​ത​മാ​നം വ​ർ​ധി​ച്ചു. സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ വി​ക​സ​ന​ത്തി​ൽ ഷാ​ർ​ജ​യു​ടെ ത​ന്ത്ര​പ​ര​മാ​യ കാ​ഴ്ച​പ്പാ​ട് കൈ​വ​രി​ക്കു​ക, സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കു​ക, മാ​ക്രോ ഇ​ക്ക​ണോ​മി​ക് പ​രി​സ്ഥി​തി​യെ ഉ​ത്തേ​ജി​പ്പി​ക്കു​ക എ​ന്നി​വ​ക്കാ​ണ് പ്ര​ധാ​ന ഊ​ന്ന​ൽ.

ധ​ന​കാ​ര്യ വി​ഭ​വ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ ക​ഴി​വു​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ലും ഉ​യ​ർ​ന്ന സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത​യും കാ​ര്യ​ക്ഷ​മ​ത​യും കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള ല​ക്ഷ്യ​ങ്ങ​ളാ​ണ് ബ​ജ​റ്റി​െൻറ കാ​ത​ൽ.ബ​ജ​റ്റി​െൻറ 47 ശ​ത​മാ​നം ശ​മ്പ​ള​ത്തി​നും വേ​ത​ന​ത്തി​നും നീ​ക്കി​വെ​ച്ച​പ്പോ​ൾ പൊ​തു ബ​ജ​റ്റി​െൻറ 43 ശ​ത​മാ​നം എ​മി​റേ​റ്റി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി നീ​ക്കി​െ​വ​ച്ചു.

2020ലെ ​ബ​ജ​റ്റി​നേ​ക്കാ​ൾ 40 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് വ​രു​ത്തി​യ​തെ​ന്ന് ധ​ന​കാ​ര്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വ​ലീ​ദ് അ​ൽ സെ​യ്ഗ് പ​റ​ഞ്ഞു.ബ​ജ​റ്റി​െൻറ 11 ശ​ത​മാ​നം ക്ഷേ​മ​ത്തി​നും സാ​മൂ​ഹി​ക​നീ​തി​ക്കും അ​ർ​ഹ​രാ​യ​വ​ർ​ക്ക് സാ​മൂ​ഹി​ക പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി മാ​റ്റി​വെ​ച്ച​ത് ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​ടെ മാ​നു​ഷി​ക​മാ​യ ചി​ന്താ​ഗ​തി​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.സാ​മ്പ​ത്തി​ക മേ​ഖ​ല വി​ക​സി​പ്പി​ക്കു​ന്ന​തി​നും ശാ​സ്ത്രീ​യ, സാം​സ്കാ​രി​ക, പൈ​തൃ​ക സേ​വ​ന​ങ്ങ​ളെ പി​ന്തു​ണ​ക്കാ​നും ബ​ജ​റ്റി​െൻറ 29 ശ​ത​മാ​നം വി​നി​യോ​ഗി​ക്കും.

സാ​മൂ​ഹി​ക വി​ക​സ​നം സ​ർ​ഗാ​ത്മ​ക​ത, ന​വീ​ക​ര​ണം, ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​ന് 21 ശ​ത​മാ​ന​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഗ​താ​ഗ​ത ശൃം​ഖ​ല, തു​ര​ങ്ക​ങ്ങ​ൾ, ടൂ​റി​സം സൗ​ക​ര്യ​ങ്ങ​ൾ, മ​റ്റ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ക​സ​ന​വും മെ​ച്ച​പ്പെ​ടു​ത്ത​ലും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി 2020ലെ ​ബ​ജ​റ്റി​നേ​ക്കാ​ൾ 46 ശ​ത​മാ​നം വ​ർ​ധ​ന​യോ​ടെ മൂ​ല​ധ​ന പ​ദ്ധ​തി ബ​ജ​റ്റ് 32 ശ​ത​മാ​ന​മാ​ണെ​ന്ന് ഷാ​ർ​ജ ധ​ന​കാ​ര്യ വ​കു​പ്പ് ചെ​യ​ർ​മാ​ൻ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സൗ​ദ് അ​ൽ ഖാ​സി​മി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Budget for DevelopmentSharjah budget
Next Story